സ്പ്രിന്‍റില്‍ കേരളം തിരിച്ചുവരുമോ?

കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളയില്‍ ഒരിക്കല്‍ കൂടി കിരീടം കാത്ത കേരളത്തിന് ആശ്വസിക്കാനേറെയില്ല. ആതിഥേയരുടെ വേഷത്തില്‍ സ്വന്തം തട്ടകത്തില്‍ ചരിത്രനേട്ടം കൊയ്യാമെന്ന ലക്ഷ്യവുമായി മത്സരിക്കാനിറങ്ങിയ കേരളത്തിന് എടുത്തുപറയാവുന്ന നേട്ടങ്ങളില്ളെന്ന് പറയാം. ക്രോസ് കണ്‍ട്രി ഉള്‍പ്പെടെയുള്ള 95 ഇനങ്ങളില്‍ 21 എണ്ണത്തില്‍ മത്സരാര്‍ഥികള്‍ വേണ്ടെന്നുവെക്കാനുള്ള ടീം അധികൃതരുടെ തീരുമാനമാണ് കൊച്ചിയില്‍ കൈവരിച്ച റെക്കോഡ് നേട്ടത്തിന് അടുത്തുപോലുമത്തൊന്‍ കഴിയാതെ പോയതിന് കാരണമെന്ന് ടീമിനകത്തെ പരിശീലകര്‍പോലും സമ്മതിക്കുന്നു. അതേസമയം, പങ്കെടുത്ത 74 ഇനങ്ങളില്‍ പകുതിയിലേറെയും ജയിക്കാനായി എന്നതില്‍ ഊറ്റംകൊള്ളാമെങ്കിലും മറ്റിനങ്ങളില്‍ മത്സരിക്കാന്‍ ആളില്ലാതെപോയത് എന്തുകൊണ്ടാണെന്ന ചോദ്യമാണുയരുന്നത്. അവസാനം നടക്കുന്ന ദേശീയമേളയിലെ ഓരോ ഇനത്തിലെയും ആറാം സ്ഥാനത്തത്തെുന്നവരുടെ സമയമാണ് സെലക്ഷന്‍ മാനദണ്ഡം. കൊച്ചിയിലെ മേളക്കുശേഷമാണ് ഇത് നടപ്പാക്കിത്തുടങ്ങിയത്.

സെലക്ഷന്‍ വിവാദം ഒരു ഭാഗത്ത് കൊടുമ്പിരികൊള്ളവെ അവസാന നിമിഷം ടീമിനകത്തെ ചിലര്‍ക്ക് ചിലയിനങ്ങളില്‍ മത്സരിക്കാന്‍ അവസരം നല്‍കിയ തീരുമാനം കേരളത്തിന് രണ്ടു മെഡല്‍ സമ്മാനിക്കുകയും ചെയ്തു.100 മീറ്ററില്‍ പി.ഡി. അഞ്ജലിയും ഷോട്ട്പുട്ടില്‍ പി.എ. അതുല്യയുമാണ് ഇങ്ങനെ മെഡല്‍ കൊണ്ടുവന്നത്. കേരളം തീര്‍ത്തും നിഷ്പ്രഭമായിപ്പോയ സ്പ്രിന്‍റ് ഫൈനലില്‍ പ്രാതിനിധ്യം ലഭിച്ചതും ഇങ്ങനെ ടീമില്‍ കടന്നുവന്നവരിലൂടെയാണ്. ടി.പി. അമലും ഗൗരിനന്ദനയുമാണ് കോടതിവരെ കയറി ഫൈനല്‍ വരെ കുതിച്ചത്.

സ്പ്രിന്‍റിലും റിലേയിലും നമുക്ക് പിണഞ്ഞ തിരിച്ചടിയാണ് ഈ മേളക്കുശേഷം കേരളം ചര്‍ച്ചചെയ്യേണ്ടത്. കൊച്ചിയില്‍ ഇന്ദുലേഖയും വികാസ് ചന്ദ്രനും കൊണ്ടുവന്ന സ്വര്‍ണത്തിനൊപ്പമത്തൊന്‍ ആര്‍ക്കുമായില്ല. 100ലും 200ലുമായി നടന്ന 12 ഫൈനലുകളില്‍ ഒറ്റ സ്വര്‍ണംപോലും ലഭിച്ചില്ല. അയല്‍ക്കാരായ തമിഴ്നാടും കര്‍ണാടകയും ഈ ഇനങ്ങളില്‍ മുന്നേറ്റം നടത്തി. മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് സ്പ്രിന്‍റില്‍ മികവുകാട്ടിയ മറ്റു സംസ്ഥാനങ്ങള്‍. ഒരു കാലത്ത് കേരളത്തിന്‍െറ ആധിപത്യം കണ്ട റിലേയിലും മൂന്ന് സ്വര്‍ണം മാത്രമാണ് ലഭിച്ചത്. 4x400 റിലേയില്‍ ആണ്‍കുട്ടികളുടെ ടീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും തിരിച്ചടിയായി. റിലേ ടീം തെരഞ്ഞെടുപ്പിലെ അപാകതകള്‍ ഒളിമ്പ്യന്‍ പി.ടി. ഉഷ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ദീര്‍ഘദൂരത്തിലും മധ്യദൂരത്തിലും ആതിഥേയര്‍ സമ്പൂര്‍ണ മേധാവിത്വം കാട്ടി. ലോങ്ജംപ് പിറ്റിലും അജയ്യത കാട്ടി. ട്രിപ്ള്‍ നേടിയ ലിസ്ബത് കരോലിന്‍ ജോസഫിന്‍െറയും ഡബ്ള്‍ നേടിയ രുഗ്മ ഉദയന്‍െറയും പ്രകടനം നാളെയിലേക്കുള്ള ഈടുവെപ്പാണ്. ത്രോയില്‍ മേഘ മറിയം മാത്യുവിന്‍െറ സ്വര്‍ണത്തിനും പത്തരമാറ്റിന്‍െറ തിളക്കമുണ്ട്.
ഇത്തവണ മഹാരാഷ്ട്ര എന്തുകൊണ്ട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ചാമ്പ്യന്‍ഷിപ് നടത്താന്‍ നീക്കം നടത്തിയെന്നതിന്‍െറ ഉത്തരമാണ് ഈ മീറ്റ്. കേരളം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബഹുദൂരം മുന്നേറിയപ്പോള്‍ ആണ്‍കുട്ടികള്‍ 100 പോയന്‍റ് മാത്രമാണ് നേടിയത്. ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി തൊട്ടടുത്തുമത്തെി.

ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാരായ തമിഴ്നാട് പ്രതിസന്ധികളെ അതിജയിച്ചാണ് പോരിനത്തെിയത്. കഴിഞ്ഞ തവണ റാഞ്ചിയില്‍ ശക്തമായ ടീമിന്‍െറ വരവറിയിച്ച തമിഴ്നാട് താരങ്ങള്‍ക്ക് പ്രളയംവരുത്തിയ കെടുതികള്‍ക്കിടയില്‍ കാര്യമായ തയാറെടുപ്പുകള്‍ നടത്താനായിരുന്നില്ല. എന്നിട്ടും അവര്‍ ഓട്ടത്തിലും ചാട്ടത്തിലും മികവ് കാട്ടുകതന്നെ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.