ജിസ്ന മാത്യുവും അനുമോളും താരങ്ങള്‍

ഓട്ടവും ജംപും ത്രോയും കളംനിറഞ്ഞ മേളയുടെ ആദ്യദിനത്തിലെ താരങ്ങളായി തിളങ്ങിയത് ജിസ്ന മാത്യുവും അനുമോള്‍ തമ്പിയുമാണെന്ന് നിസ്സംശയം പറയാം.
സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്നയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുവും ദേശീയ റെക്കോഡിനെ പിന്നിലാക്കിയാണ് പറന്നത്. നിലവാരം ഏറെക്കാട്ടിയ താരങ്ങള്‍ക്കിടയിലും അവര്‍ അങ്ങനെ മികച്ചുനിന്നു. മൊത്തത്തില്‍ ആദ്യദിനത്തിലെ പ്രകടനങ്ങളില്‍ കുട്ടികളെല്ലാം നിലവാരം കാത്തുസൂക്ഷിച്ചു.

സംതൃപ്തി നല്‍കിയ ദിനം. 5000 മീറ്ററില്‍ ആണ്‍കുട്ടികളും ലോങ്ജംപ് സീനിയര്‍ പെണ്‍കുട്ടികളും ജൂനിയര്‍ ആണ്‍കുട്ടികളും എടുത്തുപറയേണ്ട പ്രകടനം നടത്തി.
പുതിയ സിന്തറ്റിക് ട്രാക് കുട്ടികളുടെ കുതിപ്പിന് കൂടുതല്‍ കരുത്തുനല്‍കും. മികച്ച ട്രാക്കാണ് ഇവിടത്തേത്. കൂടുതല്‍ റെക്കോഡുകള്‍ പിറക്കാന്‍ ഇതും കാരണമാകും.

അതേസമയം, റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത് മടങ്ങിയത്തെിയവര്‍ക്ക് വേണ്ടത്ര വിശ്രമം കിട്ടാതിരുന്നത് കൊണ്ട് ഉറച്ച പല മെഡല്‍ പ്രതീക്ഷകള്‍ക്കും വെല്ലുവിളിയുണ്ട്. എങ്കിലും, അടുത്ത ദിവസങ്ങളിലെ മത്സരങ്ങളിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കാന്‍ ആദ്യദിനം മേളക്ക് അവസരമൊരുക്കിയിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.