ഓടുന്ന ട്രെയിനിൽ യുവാവിന്‍റെ അഭ്യാസപ്രകടനം; സമൂഹമാധ്യമങ്ങളിൽ വൈറൽ, കേസെടുത്ത് പൊലീസ്

മുംബൈ: കുർല-മങ്കുർദ് ലോക്കൽ ട്രെയിനിൽ അഭ്യാസപ്രകടനം നടത്തി വിഡിയോ ചിത്രീകരിച്ച യുവാവിനെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. ഓടുന്ന ട്രെയിനിന്‍റെ പടിയിൽ നിന്നുകൊണ്ടായിരുന്നു യുവാവിന്‍റെ സാഹസിക യാത്ര.

ട്രെയിനിൽ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുന്നതും ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതും വിഡിയോയിൽ കാണാം. സംഭവം വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് പലരും നടപടിക്കായി ആവ‍ശ്യപ്പെട്ടു.

ഇത് ശ്രദ്ധയിൽപെട്ട സെൻട്രൽ റെയിൽവേ ഫോഴ്സ് ആർ.പി.എഫ് മുംബൈ ഡിവിഷനോട് നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു. സംഭവത്തിൽ നടപടിയെടുക്കാമെന്ന് ആർ.പി.എഫ് മുംബൈ ഡിവിഷൻ മറുപടിയും നൽകി. 

 

Tags:    
News Summary - Youth Performs Dangerous Stunt On Local Train Between Kurla-Mankhurd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.