"ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അവൾ ബാല്യകാല സുഹൃത്തിനെ കണ്ടെത്തി"; വിഡിയോ വൈറൽ

നഷ്ടപ്പെട്ട ബാല്യകാല സുഹൃത്തുക്കളെ വർഷങ്ങൾക്കിപ്പുറം കാണാനാഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം മനുഷ്യരും. അവരെ കണ്ടെത്താൻ വിചിത്രമായ വഴികൾ തേടിപോകുന്നവരുടെ കഥകൾ ഒരുപാട് വായിക്കാറുണ്ട്. സമൂഹമധ്യമങ്ങൾ സജീവമയാതോടെ ഈ ലക്ഷ്യം പൂർത്തികരിക്കുക അത്ര പ്രയാസകരമാല്ലാതായി മാറി.

ബാല്യകാല സുഹൃത്തിനെ കണ്ടെത്താൻ ഒരു യുവതി ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കുകയും അതുവഴി അവളെ തേടിപിടിക്കുകയും ചെയ്ത സ്റ്റോറിയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്.

നേഹ എന്ന യുവതി തന്റെ എൽ.കെ.ജി സുഹൃത്ത് ലക്ഷിതയെ കണ്ടെത്താൻ പ്രത്യേക അക്കൗണ്ടുണ്ടാക്കി. @finding_Lakshita എന്ന് പേരിട്ട് ഒപ്പം അവളുടെ സുഹൃത്തിന്റെ ഒരു ഫോട്ടോ പങ്കിട്ടു. പ്രൊഫൈലിന്റെ ബയോയിൽ ലക്ഷിതയെക്കുറിച്ചുള്ള ചില വിവരങ്ങളും അവർ ചേർത്തിട്ടുണ്ട്. "എന്റെ നീണ്ട ബാല്യകാല സുഹൃത്ത് "ലക്ഷിത"യെ കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് ഞാൻ - 21. അവളുടെ സഹോദരൻ - കുനാൽ," ഇത്രയും വിവരങ്ങളാണ് അവൾ എഴുതിയത്.

തുടർന്ന് സുഹൃത്തിന്റെ അതേ പേരിലുള്ള ആളുകൾക്ക് ഇൻസ്റ്റഗ്രാമിൽ സന്ദേശമയക്കാൻ തുടങ്ങിയെന്ന് നേഹ പറഞ്ഞു. ഒടുവിൽ ലക്ഷിതയെ കണ്ടെത്തുകയും അവളുമായി വീണ്ടും ബന്ധം സ്ഥാപിക്കുകയും ചെയ്തു. @finding_lakshita യുടെ ബയോ അപ്ഡേറ്റ് ചെയ്യുകയും "ദൗത്യം വിജയിച്ചു. ഒടുവിൽ ഞാൻ അവളെ കണ്ടെത്തി" എന്ന് കൂട്ടിച്ചേർത്തു.

ഈ ദൗത്യം വിവരിക്കുന്ന വിഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്ത് തന്റെ സ്വകാര്യ പ്രൊഫൈലിൽ നേഹ എഴുതി , "അവസാനം!!! ഞാൻ നിങ്ങളെ കണ്ടെത്തി. കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ല, എന്തായാലും ഞാൻ അത് ചെയ്തു.. ഹ..ഹ! ഏകദേശം 18 വർഷത്തിന് ശേഷം നിങ്ങളെ ബന്ധപ്പെടുന്നത് യാഥാർത്യമായി" .

"എനിക്ക് എൽ.കെ.ജിയിൽ (2006) "ലക്ഷിത" എന്ന് പേരുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അവൾ ജയ്പൂരിലേക്ക് പോയി, അതിനാൽ അവളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. എനിക്ക് അവളുടെ കുടുംബപ്പേര് പോലും ഓർക്കാനായിരുന്നില്ല...ഒടുവിലിതാ.."

നേഹ പങ്കുവെച്ച വിഡിയോ 80 ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ കണ്ടത്. 



Tags:    
News Summary - Woman Created Instagram Account To Find Childhood Friend. Her Wholesome Story Is Now Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.