ടാങ്കറിൽനിന്ന് ഒഴുകിയ പാചക എണ്ണയെടുക്കാൻ നാട്ടുകാരുടെ മത്സരം; ഗുരുതര പരിക്കേറ്റ ഡ്രൈവറെ തിരിഞ്ഞു നോക്കിയില്ലെന്ന് -VIDEO

അമേത്തി: ഉത്തർപ്രദേശിലെ അമേത്തിയിയിൽ പാചക എണ്ണയുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്നുണ്ടായ സംഭവത്തിന്‍റെ വിഡിയോ വൈറലാകുന്നു. ടാങ്കറിൽനിന്ന് പുറത്തേക്കൊഴുകിയ എണ്ണ ബക്കറ്റിലും കന്നാസിലുമായി ശേഖരിക്കുന്ന ഗ്രാമീണരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി എല്ലാവരെയും ഓടിക്കുകയായിരുന്നു.

വാരാണസി -ലഖ്നോ ദേശീയപാതയിൽ അമേത്തിയിലെ കത്തോര ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് ലോറി മറിഞ്ഞത്. റിഫൈൻഡ് ഓയിലുമായി സുൽത്താൻപുരിൽനിന്ന് ലഖ്നോവിലേക്ക് പൊകുകയായിരുന്ന ടാങ്കർ, നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയുടെ നേർക്കാഴ്ച എന്ന കുറിപ്പോടെ ട്വിറ്ററിൽ ഒരു ഉപയോക്താവ് സംഭവത്തിന്‍റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

അപടകത്തിൽ ടാങ്കർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. സംഭവസ്ഥലത്തെത്തിയ പ്രദേശവാസികൾ, ഡ്രൈവറെ രക്ഷപെടുത്തുന്നതിനു പകരം എണ്ണ മോഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. അപകട സ്ഥലത്തെത്തിയ പൊലീസ്, ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Villagers Loot Refined Oil After Tanker Overturns In Uttar Pradesh's Amethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.