പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള വിഡിയോ വൈറൽ

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനിൽ പാചകവാതകത്തിന് വൻ വിലക്കൂടുതലും ക്ഷാമവും അനുഭവപ്പെടുകയാണ്. അതിനാൽ കിട്ടാവുന്നത്ര പാചകവാതകം ശേഖരിക്കാനുള്ള ശ്രമത്തിലാണ് ആളുകൾ.

ഗ്യാസ് സിലിണ്ടറുകൾക്ക് പകരം കൂറ്റൻ പ്ലാസ്റ്റിക് കവറുകളിൽ പാചകവാതകം നിറച്ച് വീടുകളിലേക്ക് കൊണ്ടുപോകുന്ന ആളുകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പക്തൂൺഖ്വായിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

വരാനിരിക്കുന്ന ക്ഷാമം മുന്നിൽകണ്ടാണത്രെ ഇത്തരത്തിൽ അപകടകരമായ രീതിയിൽ പാചകവാതകം ശേഖരിക്കുന്നത്. ഗ്യാസ് ഏജൻസികൾ തന്നെയാണ് ഇങ്ങനെ പ്ലാസ്റ്റിക് കവറിൽ പാചകവാതകം നിറച്ചു നൽകുന്നത്. പ്ലാസ്റ്റിക് കവറിന് ഒരു വാൽവ് ഘടിപ്പിച്ചിട്ടുണ്ടാകും. ഇതുവഴിയാണ് ഗ്യാസ് ഉപയോഗിക്കാനെടുക്കുക.

വിഡിയോ കാണാം... 



Tags:    
News Summary - Video Of Pakistanis Storing Cooking Gas In Plastic Balloons Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.