'അതൊരു നായാണ്, ഫുട്ബാൾ അല്ല ഇങ്ങനെ ചവിട്ടാൻ'; ഐ.പി.എൽ ഗ്രൗണ്ട് സ്റ്റാഫിന്‍റെ പ്രവൃത്തിയിൽ വ്യാപക വിമർശനം

മുംബൈ: കഴിഞ്ഞ ദിവസത്തെ മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങിയ തെരുവുനായയെ ഗ്രൗണ്ട് സ്റ്റാഫ് നേരിട്ട രീതിക്കെതിരെ വ്യാപക വിമർശനം. നായയുടെ പിന്നാലെ ഗ്രൗണ്ട് സ്റ്റാഫ് ഓടുന്നതും സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ തൊഴിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഗ്രൗണ്ട് സ്റ്റാഫിന്‍റെ പ്രവൃത്തിക്കെതിരെ ബോളിവുഡ് താരം വരുൺ ധവാൻ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. 'എന്താണിത്. നായ ഒരു ഫുട്ബാൾ അല്ല. അത് ആരെയും കടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. മറ്റ് മാർഗങ്ങളുണ്ടായിരുന്നിട്ടും എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്' -സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇൻസ്റ്റ സ്റ്റാറ്റസിൽ പങ്കുവെച്ച് വരുൺ ധവാൻ ചോദിച്ചു.

 

നടി ശ്രദ്ധ കപൂറിന്‍റെ സഹോദരൻ സിദ്ധനാഥ് കപൂറും സംഭവത്തെ വിമർശിച്ചു. ഗ്രൗണ്ട് സ്റ്റാഫിന്‍റെ പ്രവൃത്തിയെയും അത് കണ്ടുനിന്ന ആരാധകരെയും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നത്തെ മനുഷ്യത്വത്തിന്‍റെ അവസ്ഥയാണ് ഇതിലൂടെ കാണാനാകുന്നതെന്നും അപമാനകരമാണിതെന്നും അദ്ദേഹം പറഞ്ഞു.

'സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെ' എന്ന ഇൻസ്റ്റ പേജിലും വിമർശനമുയർന്നു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനും അവയോട് ദയയോടെ പെരുമാറുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് ഇവർ അഭ്യർഥിച്ചു. 

Tags:    
News Summary - Varun Dhawan Lashes Out At Ground Staff For Kicking Dog That Invaded MI Vs GT IPL Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.