'സിംഹങ്ങൾ വരി വരി വരിയായ്​'-ലോക സിംഹദിനത്തിൽ ഒരു വൈറൽ വിഡിയോ

ന്യൂഡൽഹി: പ്ലേസ്​കൂൾ വിടു​​േമ്പാൾ കുട്ടികളെയും കൂട്ടി രക്ഷിതാക്കൾ വരുന്നതുപോലെ തോന്നും ഇൗ വിഡിയോ. ഗുജറാത്തിലെ ഗിർ വനത്തിൽ സിംഹങ്ങൾ കുട്ടികളുമായി നടന്നുവരുന്ന വിഡിയോ ലോക സിംഹദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്​.

ഇന്ത്യന്‍ ഫോറസ്​റ്റ്​ സർവിസ് ഉദ്യോഗസ്ഥനായ പർവീൺ കസ്​വാൻ ആണ്​ ട്വിറ്ററിൽ വിഡിയോ പോസ്​റ്റ്​ ചെയ്​തത്​. 'സിംഹങ്ങൾ കൂട്ടമായി നടക്കുന്നതി​െൻറ ഇത്ര മനോഹരമായ വിഡിയോ ഇതിനുമുമ്പ്​ കണ്ടിട്ടുണ്ടാവില്ല​. അവർ ലോക സിംഹദിനം ആഘോഷിക്കാൻ പോകുകയാണ്​' എന്ന കാപ്​ഷനോടെ പങ്കുവെച്ച രണ്ടര ലക്ഷത്തോളം പേരാണ്​ കണ്ടത്​.

കൂട്ടമായി പോകുന്നതിനിടെ ഒരു കാട്ടുചോലയിൽനിന്ന്​ പെൺസിംഹങ്ങളും കുട്ടി സിംഹങ്ങളും വെള്ളം കുടിക്കുന്നതും വിഡിയോയിൽകാണാം.  


Tags:    
News Summary - This majestic video of a pride of lions is crazy viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.