'ഇതിലും വിലകുറഞ്ഞ വേറൊരു ട്രെഡ്മിൽ ലോകത്തില്ല'; കണ്ടുപിടിത്തത്തിന് അവാർഡ് കൊടുക്കണമെന്ന് ആനന്ദ് മഹീന്ദ്ര

കൗതുകകരമായ നിരവധി കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളയാളാണ് മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. മികച്ച കണ്ടുപിടിത്തങ്ങൾക്ക് പ്രോത്സാഹനം നൽകാനും, അഭിനന്ദിക്കേണ്ടവയെ അഭിനന്ദിക്കാനും അദ്ദേഹം മടിക്കാറില്ല. രസകരമായ തമാശകളും വൈറൽ വിഡിയോകളുമെല്ലാം ആനന്ദ് മഹീന്ദ്ര പങ്കുവെക്കാറുണ്ട്.

ഏറ്റവുമൊടുവിൽ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു വിഡിയോ ട്വിറ്ററിൽ ചിരി പടർത്തുകയാണ്. 'ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെഡ്മിൽ. ഈ വർഷത്തെ മികച്ച കണ്ടുപിടിത്തത്തിനുള്ള അവാർഡ് ഇതിനുതന്നെ' എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര എഴുതിയത്.

വിഡിയോ കാണാം... 


Tags:    
News Summary - The lowest cost treadmill in the world -Anand Mahindra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.