'അവിടുന്നും തലേം കുത്തി തലേം കുത്തി'-നിശ്​ചയദാർഢ്യത്തിൽ യവൻ പുലിയാണ്​ കേട്ടാ

'അവിടുന്നും തലേം ക​ുത്തി തലേം കുത്തി ചാടേണ്ടേ' എന്ന്​ നമ്മൾ പാടുകയല്ലേയുള്ളൂ. അത്​ ചെയ്​തു കാണിക്കുകയാണ്​ മംഗോളിയയിലെ ഈ ഹിമപ്പുലി. മാനിൻെറ പിന്നാലെ ഓടി പിടികൂടുന്ന പുലി ഉയരത്തിൽ നിന്ന്​ താഴെ വീണിട്ടും പിടി വിടുന്നില്ല. ഇരയുമായി പല തവണ ഉരുണ്ടു മറിഞ്ഞിട്ടും പിടി വിടാത്ത പുലിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്​.

മഞ്ഞുമൂടി കിടക്കുന്ന മംഗോളിയയിലെ ഗോബി മരുഭൂമിയിൽ നിന്നും പകർത്തിയ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്​ ഐ.എഫ്​.എസ്​ ഉദ്യോഗസ്​ഥനായ പ്രവീൺ കസ്​വാൻ ആണ്​. 66,000ത്തിലേറെ പേർ വിഡിയോ കണ്ടുകഴിഞ്ഞു. മേഞ്ഞുകൊണ്ടിരിക്കുന്ന മാൻകൂട്ടത്തിനിടയിലേക്ക്​ പുലി ഓടി വരുന്നതിൽ നിന്നാണ്​ വിഡിയോ തുടങ്ങുന്നത്​.

മാനിൻെറ പുറത്തേക്കുചാടി പിടിക്കുന്നതിനൊപ്പം തന്നെ പുലി ഇരയുമായി താഴേക്ക് പതിക്കുകയാണ്​. രക്ഷപ്പെടാനുള്ള മാനിൻെറയും പിടിവിടാതിരിക്കാനുള്ള പുലിയുടെയും ശ്രമത്തിനിടെ പല തവണ താഴേക്ക്​ ഉരുണ്ടുപിടഞ്ഞ്​ പോകുന്നുണ്ട്​ ഇരുവരും. പക്ഷേ, താ​ഴെ എത്തു​േമ്പാഴും മാനിൻെറ കഴുത്തിൽനിന്ന്​ പുലി പിടി വിട്ടിരുന്നില്ല.

വേഗവും ചുറുചുറുക്കും ശക്​തിയുമുള്ള പുലികൾ പർവതത്തിലെ ചെകുത്താന്മാരാണെന്ന പ്രവീണിൻെറ തലക്കെട്ടിനെ ശരിവെക്കുന്ന ദൃശ്യങ്ങളാണ്​ വിഡിയോയിലുള്ളത്​.  



Tags:    
News Summary - Snow leopard chasing deer in Gobi desert in Mongolia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.