വിവാഹ വസ്ത്രം ധരിച്ച് ഓടുന്ന കാറിൽ റീൽ ചിത്രീകരണം; യുവതിക്ക് 16500 രൂപ പിഴയിട്ട് പൊലീസ്

വിവാഹ വസ്ത്രം ധരിച്ച് ഓടുന്ന കാറിന്റെ ബോണറ്റിലും സ്കൂട്ടറിലും ഇരുന്ന് ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിച്ച യുവതിക്ക് 16500 രൂപ പിഴ ചുമത്തി പൊലീസ്. ബോണറ്റിൽ ഇരുന്നുള്ള യാത്രക്ക് 15000 രൂപയും സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് 1500 രൂപയുമാണ് പിഴയിട്ടത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിനടുത്തുള്ള അല്ലാപൂര്‍ സ്വദേശിനി വര്‍ണിക ചൗധരിക്കാണ് പൊലീസ് പണി കൊടുത്തത്. ഇരു വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

വര്‍ണിക ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നതിന്റെ വിഡിയോ രണ്ട് മാസം മുമ്പ് ചന്ദ്രശേഖർ ആസാദ് പാർക് പരിസരത്തുനിന്നും ബോണറ്റിലിരുന്നുള്ള വിഡിയോ മേയ് 16ന് ക്രിസ്ത്യൻ ദേവാലയത്തിന് സമീപത്തുനിന്നുമാണ് ചിത്രീകരിച്ചതെന്ന് എസ്.ഐ അമിത് സിങ് പറഞ്ഞു. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്ന ആദ്യ റീൽ 13 സെക്കൻഡും രണ്ടാമത്തേത് 14 സെക്കൻഡും ദൈര്‍ഘ്യമുള്ളതാണ്.

Tags:    
News Summary - Reel shooting in wedding dress on the car bonnet; The police fined the woman 16500 rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.