Posted On
date_range Updated On
date_range മൈക്കിളപ്പനായി പിണറായി; പാർട്ടി കോൺഗ്രസിലെ 'ആ... ചാമ്പിക്കോ' വൈറൽ -VIDEO
തരംഗമായി മാറിയ ഭീഷ്മപർവത്തിലെ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പാർട്ടി കോൺഗ്രസിനിടയിലെ ഫോട്ടോ സെഷനാണ് അണികൾ ഏറ്റെടുത്ത് ട്രെൻഡിങ്ങാക്കിയത്.
കേരളത്തിൽ നിന്നുള്ള 178 പ്രതിനിധികൾ ചേർന്നാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോയെടുക്കാൻ എല്ലാവരും എത്തിച്ചേർന്നതിന് ഒടുവിലാണ് മുഖ്യമന്ത്രി എത്തിയത്. ഈ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് 'ചാമ്പിക്കോ' ബാക്ക്ഗ്രൗണ്ട് കൂടി നൽകിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി തുടങ്ങിയ നേതാക്കളെല്ലാം മുൻനിരയിൽ തന്നെയുണ്ട്. മന്ത്രി കെ. രാധാകൃഷ്ണൻ ഉൾപ്പെടെ നിരവധി പേർ മുഖ്യമന്ത്രി മൈക്കിളപ്പനായ 'ചാമ്പിക്കോ' വിഡിയോ പങ്കുവെച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.