Posted On
date_range Updated On
date_range ആദ്യം ഓടിനടന്നു, പിന്നീട് മര്യാദക്കാരനായി; മെട്രോയിൽ യാത്രക്കാരനായി കുരങ്ങനും -വിഡിയോ
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്രക്കാരനായി കുരങ്ങനും. ഓടുന്ന മെട്രോയുടെ ഒരു കോച്ചിൽ യാത്രക്കാർക്കൊപ്പം സഞ്ചരിക്കുന്ന കുരങ്ങന്‍റെ വിഡിയോയാണ് ഇപ്പോൾ വൈറൽ.
കോച്ചിന് അകത്ത് ആദ്യം കുരങ്ങൻ ഓടിനടക്കുന്നതും കമ്പികളിൽ വലിഞ്ഞുകയറുന്നതും വിഡിയോയിൽ കാണാം. യാത്രക്കാൻ ബഹളം വെക്കുന്നതോടെ ഒരു യാത്രക്കാരന് സമീപമെത്തി മര്യാദക്കാരനായി ഇരിക്കുന്നതും വിഡിയോയിലുണ്ട്. സംഭവം നടക്കുന്നത് ഡൽഹി മെട്രോയിലെ യമുന സ്റ്റേഷനെന്ന് ഒരാൾ പറയുന്നത് കേൾക്കാം.
അതേസമയം, ഡൽഹി മെട്രോ സംഭവം സ്ഥിരീകരിക്കാൻ തയാറായില്ല. എന്നാൽ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചതിന് ശേഷം കോച്ച് വിവരങ്ങൾ ഉൾപ്പെടെ പങ്കുവെക്കാൻ ആവശ്യപ്പെട്ടിരുന്നു.
വിഡിയോ വൻതോതിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.