' വിജയിച്ചില്ലെങ്കിലെന്താ അവസാനം വരെ പരിശ്രമിച്ചുകൊണ്ടിരുന്നില്ലെ! ; കിണറ്റിൽ വീണ പൂച്ചകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കുരങ്ങിന്‍റെ വിഡിയോ വൈറൽ
മൃഗങ്ങളുടെ കുസൃതികളും കുറുമ്പും കാണാൻ ഇഷ്ടപെടുന്നവരാണ് കൂടുതൽ പേരും. എന്നാൽ നമ്മളെ അമ്പരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒരു കുരങ്ങിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചെളി നിറഞ്ഞ കിണറിനുള്ളിൽ അകപ്പെട്ട് പോയ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ കുരങ്ങ് നടത്തുന്ന ശ്രമങ്ങളാണ് വിഡിയോയിൽ. ഒരുപാട് നേരം പരിശ്രമിച്ചെങ്കിലും കുരങ്ങന് പൂച്ചക്കുഞ്ഞിനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്താൻ ആവുന്നില്ല. ഒടുവിൽ ഒരു കുട്ടിയാണ് കിണറ്റിൽ ഇറങ്ങി പൂച്ചക്കുഞ്ഞിനെ പുറത്ത് എത്തിക്കുന്നത്. പെൺകുട്ടി കിണറിന് അകത്ത് ഇറങ്ങി പൂച്ചയെ രക്ഷിക്കുമ്പോഴെല്ലാം വളരെ ശ്രദ്ധയോടെ എന്താ നടക്കുന്നതെന്ന് നോക്കി നിൽക്കുകയാണ് കുരങ്ങ്. ഒടുവിൽ പെൺകുട്ടി പൂച്ചയെ രക്ഷിച്ച് കുരങ്ങിന് നൽകുമ്പോൾ
സ്നേഹത്തോടെ അതിന്റെ ദേഹം തുടക്കുന്നതും തലോടുന്നതും വീഡിയോയിൽ കാണാം. പെൺകുട്ടി പൂച്ചയുടെ ദേഹം തുടച്ച് കൊടുക്കുമ്പോൾ കുരങ്ങൻ അതിനെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിലുണ്ട്. പെട്ടന്ന് തന്നെ ജനശ്രദ്ധ നേടിയ വിഡിയോയിൽ കുരങ്ങിന്‍റെ പരിശ്രമത്തെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. അതേ സമയം ഈ വിഡിയോ പകർത്തുന്ന വ്യക്തിക്ക് പൂച്ചക്കുഞ്ഞിനെ രക്ഷിക്കാമിരുന്നു എന്ന കമന്‍റുകളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.