ആകാശത്തൊരു വിസ്മയക്കാഴ്ച; ഗിന്നസിലേക്ക് നടന്നടുത്ത് റഫേൽ - വിഡിയോ

രണ്ട് എയർ ബലൂണുകൾക്ക് കുറുകെ കയറുകെട്ടി നടന്നാൽ എങ്ങനെയിരിക്കും? അത്ര ധൈര്യമുള്ള ആരെങ്കിലും ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്രസീലിയൻ സ്വദേശിയായ റഫേൽ സുഗ്നോ ബേർഡി. 1901 മീറ്റർ ഉയരത്തിൽ രണ്ട് ഹോട്ട് എയർ ബലൂണുകൾക്ക് കുറുകെ കയർ കെട്ടിയാണ് കക്ഷിയുടെ സാഹസിക നടത്തം. ഈ അതിസാഹസിക നടത്തത്തിന് ഗിന്നസ് റെക്കോർഡും റഫേൽ സ്വന്തമാക്കി.

25 സെന്‍റിമീറ്റർ നീളമുള്ള കയറിലൂടെ നഗ്നപാദനായാണ് റഫേൽ നടക്കുന്നത്. 18 മീറ്ററുകളാണ് ഇരു ബലൂണുകളും തമ്മിലെ അകലം. ബ്രസീലിലെ സാന്‍റാ കാറ്ററീനയിലെ പ്രയ ഗ്രാന്‍റിന് മുകളിലാണ് ഈ ഗിന്നസ് പ്രകടനം നടന്നത്. 9 ലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. 

Tags:    
News Summary - midair ropewalk between two hot air balloons; Brazil man creates world record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.