പട്ടിയെ വളർത്തുക എന്നത് ചെലവേറിയ കാര്യമാണ്. സമയത്ത് ഭക്ഷണം കൊടുക്കണം, കളിപ്പാട്ടങ്ങൾ നൽകണം, ഭംഗിയായി അണിയിച്ചൊരുക്കണം, വാക്സിനേഷൻ നൽകണം...അങ്ങനെയങ്ങനെ കുറച്ചു പണച്ചെലവുള്ള കാര്യം തന്നെയാണതെന്ന് സമ്മതിക്കാതെ വയ്യ.
ഒരിടത്ത് പട്ടിയുടെ പല്ല് വൃത്തിയാക്കാൻ യുവാവിന് അഞ്ചുലക്ഷം രൂപ ചെലവഴിക്കേണ്ടി വന്ന കഥയാണ് പറഞ്ഞുവരുന്നത്. 12 വയസുള്ള പട്ടിയുടെ പല്ല് വൃത്തിയാക്കാനാണ് യുവാവ് മൃഗഡോക്ടറുടെ അടുത്തെത്തിയത്. ഡോക്ടറും സംഘവും പട്ടിയെ മയക്കിക്കിടത്തി പല്ല് വൃത്തിയാക്കുന്ന ജോലി തുടങ്ങി. എന്നാൽ പെട്ടെന്നാണ് അതിന്റെ നിറം മങ്ങിയത് ശ്രദ്ധയിൽ പെട്ടത്. അതോടെ പല്ല് വൃത്തിയാക്കുന്നത് പരിപാടിയും നിർത്തി.
അതിനുശേഷം ആരോഗ്യവാനാണോ എന്നറിയാൻ കുറെ പരിശോധനകളും നടത്തി. കാർഡിയാക്, രക്ത പരിശോധനകളിൽ കുഴപ്പമൊന്നും കണ്ടെത്താനായില്ല. തുടർന്ന് പല്ല് വൃത്തിയാക്കാനായി സമീപത്തെ ഏതെങ്കിലും മൃഗാശുപത്രിയിലേക്ക് പട്ടിയെ കൊണ്ടുപോകാൻ നിർദേശം നൽകി. ഇത്തവണ പരിശോധനയുടെ ഭാഗമായി കുറെ പല്ലുകൾ പറിച്ചു. വായ്ക്കകത്തു കണ്ട മാംസഭാഗം നീക്കം ചെയ്ത് അർബുദമാണോ എന്ന് പരിശോധിക്കാനും അയച്ചു. ഇതിനെല്ലാം മുമ്പ് പട്ടിയുടെ വായയുടെ എക്സ് റേയും എടുത്തിരുന്നു. എല്ലാം കൂടി കഴിഞ്ഞപ്പോൾ അഞ്ചു ലക്ഷം രൂപ യുവാവിന്റെ പോക്കറ്റിൽ നിന്നുപോയി. ഈ വാർത്ത വായിച്ച് അന്തംവിട്ടിരിക്കയാണ് നെറ്റിസൺസ്. യുവാവിന്റെ അഭ്യർഥന മാനിച്ച് പേരുവിവരങ്ങൾ മാധ്യമങ്ങൾ നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.