ഗ്ലാസ്​ പാലത്തി​െൻറ പാളികൾ തകർന്നു; 330 അടി ഉയരത്തിൽ കുടുങ്ങി ചൈനീസ്​ യുവാവ്​

ബീജിങ്​​: ചൈനയിലെത്തുന്ന ഏതൊരു വിനോദസഞ്ചാരിയേയും ആകർഷിക്കുന്ന ഒന്നാണ്​ ഗ്ലാസ്​ പാലങ്ങൾ. മീറ്ററുകളോളം ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗ്ലാസ്​ പാലങ്ങളിൽ കയറാൻ കുറച്ച്​ ധൈര്യവും വേണം. പക്ഷേ കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു ഗ്ലാസ്​ പാലത്തിൽ കയറി യുവാവ്​ ഇത്​ തകർന്നതിനെ തുടർന്ന്​ 330 അടി ഉയരത്തിലാണ്​ കുടുങ്ങിയത്​. കനത്ത കാറ്റിലായിരുന്നു പാലം തകർന്നത്​. തുടർന്ന്​ യുവാവ്​ പാലത്തി​െൻറ കൈവരികളിൽ തൂങ്ങികിടന്ന്​ ജീവിതത്തിലേക്ക്​ തിരികെ വരികയായിരുന്നു.


ചൈനീസ്​ നഗരമായ ലോങ്​ജിങ്ങിലെ സ്വകാര്യ റിസോർട്ടിലായിരുന്നു പാലത്തി​െൻറ ഗ്ലാസ്​ പാളികൾ തകർന്ന്​ വീണത്​. യുവാവ്​ പാലത്തിൽ കയറിയതും കനത്ത കാറ്റടിക്കുകയും പിന്നീട്​ ഗ്ലാസ്​ പാളികൾ തകരുകയുമായിരുന്നു. പാലം തകരുന്നതി​െൻറ വിഡിയോ ചൈനീസ്​ സമൂഹമാധ്യമമായ വെബിബോയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്​.

കുറേ സമയം പാലത്തിൽ കുടുങ്ങിയ യുവാവിനെ പിന്നീട്​ അഗ്​നിരക്ഷാസേന എത്തിയാണ്​ രക്ഷിച്ചത്​. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന്​ അറിയിച്ച അധികൃതർ യുവാവിന്​ കൗൺസിലിങ്​ നൽകുമെന്നും വ്യക്​തമാക്കി.

Tags:    
News Summary - Man left dangling 330ft in the air after glass bridge shatters in China. Scary viral pics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.