മാലയിട്ട് രാജകീയമായി വന്നകാർ കുത്തിമിറച്ചിട്ടത് വരിവരിയായി നിർത്തിയിട്ട സ്കൂട്ടറുകൾ -വിഡിയോ വൈറൽ

ന്യൂഡൽഹി: ഷോറൂമിൽ നിന്നിറക്കി മാലയിട്ട് പൂജിച്ച് ​കൊണ്ടുവന്ന കാർ വീട്ടിലേക്ക് കയറ്റുമ്പോൾ തന്നെ അപകടത്തിൽ പെട്ടാൽ എങ്ങനെയിരിക്കും? അത്തരമൊരു വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

'ഹെഡ് ലൈറ്റിട്ട് മാലയണിഞ്ഞ് വളരെ സാവധാനം ആനച്ചന്തത്തോടുകൂടി തുറന്നിട്ട വാതിലിലൂടെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് കയറുന്ന ബ്ലാക് ടാറ്റ നെക്സൺ ആണ് വിഡിയോയിൽ.

അപ്പാർട്ട്​മെന്റിന്റെ മുറ്റത്ത് അരികിലായി നിരനിരയായി ഇരുചക്ര വാഹനങ്ങൾ നിർത്തിയിട്ടുണ്ട്. കയറി വന്ന കാർ സാവധാനം നിർത്തിയിട്ട വാഹനങ്ങൾക്കരികിലേക്ക് പോകുന്നു. പെട്ടെന്ന് വേഗത കൂടി എല്ലാ സ്കൂട്ടറുകളെയും കുത്തിമറിച്ചിട്ട് അവയുടെ മുകളിലൂടെ കയറി ചെരിഞ്ഞ് നിൽക്കുന്നതും വിഡിയോയിൽ കാണാം. അപ്പാർട്മെന്റിന്റെ സെക്യൂരിറ്റി ജീവനക്കാരൻ സംഭവം കണ്ട് ഡ്രൈവറുടെ അടുത്തേക്ക് ഓടി എത്തുന്നുണ്ട്.

'വീട്ടിലേക്ക് എന്തൊരു ഗംഭീര വരവ്!' എന്ന അടിക്കുറിപ്പോടെ സ്‌ക്യു.എൻ എൽ.ഡി.ആർ വിനോദ് കുമാറാണ് വിഡിയോ ട്വിറ്ററിൽ പങ്കിട്ടത്. മുംബൈയിലാണ് സംഭവം നടന്നതെന്ന് കമന്റിൽ കുമാർ അറിയിച്ചു. ദൃശ്യങ്ങളിൽ കാണുന്ന തീയതി പ്രകാരം വ്യാഴാഴ്ചയാണ് അപകടം നടന്നത്.  

Tags:    
News Summary - Man Crashes Brand New Car Into Parked Bikes. This Happened Next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.