സ്കൂട്ടറിൽ മുഖാമുഖമിരുന്ന് പെൺകുട്ടിയെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും യാത്ര; യുവാവ് അറസ്റ്റിൽ-വിഡിയോ

ലഖ്നോ: സ്കൂട്ടറിൽ മുഖാമുഖമായിരുന്ന് പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് യാത്ര ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. സ്കൂട്ടർ ഓടിച്ച വിക്കി ശർമ(23)യാണ് അറസ്റ്റിലായത്. ലഖ്നോയിലെ തിരക്കേറിയ തെരുവിലൂടെ യുവാവിന്റെ മടിയിലിരുന്നാണ് പെൺകുട്ടി യാ​ത്ര ചെയ്തത്. രണ്ടുപേരും ഹെൽമറ്റ് ധരിച്ചിട്ടുമില്ല. ഇവരുടെ പിറകിൽ സഞ്ചരിച്ച സ്കൂട്ടർ യാത്രകാരാണ് വിഡിയോ പകർത്തിയത്.

യു.പിയിലെ ലഖ്നോയിൽ നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ പറഞ്ഞു. മോട്ടോർ വാഹന നിയമം ലംഘിച്ചതിനാണ് കേസെടുത്തത്. യുവാവിന്റെ സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. 


Tags:    
News Summary - Lucknow couple’s filmi romance on scooter goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.