മകനോടൊപ്പം താമസിക്കണം, വീടോടെ പൊക്കി എടുത്ത് നാട്ടുകാർ -വിഡിയോ കാണാം

ഒരു വീട് അതുപോലെ ഇളക്കി മാറ്റി മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് അത്തരത്തിലൊരു വിഡിയോയാണ്. ഫിലിപ്പീൻസിലാണ് സംഭവം. 7 അടിയോളം ഉയരമുള്ള വീടാണ് ആളുകൾ ചേർന്ന് മറ്റൊരു  സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്.

വീട് മാറ്റി വെക്കലിന് പിന്നിൽ മറ്റൊരു ഹൃദയസ്പർശിയായ സംഭവമുണ്ട്. ഒരു വയോധികനാണ് ഈ വീട്ടിലെ താമസക്കാരൻ. മകന്റെ വീടിന് അകലെയാണ് ഈ വൃദ്ധപിതാവ് താമസിച്ചത്. ഇനിയുള്ള കാലം മകനോടും ചെറുമകനോടുമൊപ്പം താമസിക്കാനുള്ള ആഗ്രഹമാണ് ഇതിന് പിന്നിൽ. രണ്ട് മണിക്കൂർ സമയമെടുത്താണ് നാട്ടുകാർ വീട് ചുമന്ന് കൊണ്ടു പോയത്.

ഗുഡ് ന്യൂസ് മൂവ്മന്റെ് എന്ന ഇൻസ്റ്റഗ്രാമിലൂടൊണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇതിനോടകം തന്നെ ഏകദേശം 2 ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. വയോധികനെ സഹായിച്ച നല്ലവരായ നാട്ടുകാരെ നെറ്റിസൺസ് അഭിനന്ദിക്കുന്നുണ്ട്.

Tags:    
News Summary - Locals carry elderly man's house on their shoulders in Philippines. video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.