കോവിഡിനെ പ്രതിരോധിക്കാൻ ചൈനീസ് മോഡൽ; പ്ലാസ്റ്റിക് ഷീൽഡുമായി പച്ചക്കറി മാർക്കറ്റിലെത്തിയ ദമ്പതികളുടെ വിഡിയോ

ചൈനയിൽ കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിനായി നിരവധി പ്രതിരോധ നടപടികൾ രാജ്യം സ്വീകരിച്ചുവരുന്നുമുണ്ട്. എന്നാൽ കോവിഡിനെ പ്രതിരോധിക്കാനായി ചൈനീസ് ദമ്പതികൾ സ്വീകരിച്ച മാർഗമാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. ആളുകളുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കാനായി ചൈനീസ് ദമ്പതികൾ പ്ലാസ്റ്റിക് ഷീൽഡാണ് രൂപകൽപ്പന ചെയ്തത്.

തലമുതൽ കാൽവരെ മൂടുന്ന പ്ലാസ്റ്റിക് ബാഗ് നുള്ളിൽ കയറിയാണ് ദമ്പതികൾ പച്ചക്കറി വാങ്ങാൻ മാർക്കറ്റിലെത്തിയത്. യുവതി ബാഗിനുപുറത്തേക്ക് കൈയിട്ട് പച്ചക്കറി വാങ്ങുതും പണം നൽകുന്നതും വിഡിയോയിൽ കാണാം. ചൈനയിലെ പ്രദേശിക മാധ്യമമായ പീപ്പിൾസ് ഡെയിലിയാണ് വിഡിയോ പങ്കുവെച്ചത്.

എന്നാൽ വിഡിയോക്ക് സമ്മിശ്രപ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ചിലർ ചൈനീസ് ദമ്പതികളെ വിമർശിച്ചപ്പോൾ ചൈനയിലെ കോവിഡ് വ്യാപനത്തിന്‍റെ തീവ്രത എത്രത്തോളമാണെന്ന് വിഡിയോയിലൂടെ മനസിലാക്കാമെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി.  

Tags:    
News Summary - In China, couple’s makeshift ‘shield’ against Covid-19 outbreak is viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.