ഇവർക്കുമുണ്ടോ ഇടതുപക്ഷവും വലതുപക്ഷവും? വൈറലായി സ്വാതന്ത്ര്യത്തിലേക്ക് കുതിച്ചുപായുന്ന മാന്‍കൂട്ടം

കാട്ടിലേക്ക് തിരികെയെത്തിയ സന്തോഷത്തിൽ കുതിച്ചുപായുന്ന മാന്‍കൂട്ടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാനുകളെ വിവിധ സ്ഥലങ്ങളിലേക്ക്​ മാറ്റുന്നതിന്‍റെ ഭാഗമായാണ്​ കാട്ടിൽ തുറന്നുവിട്ടത്​. വനംവകുപ്പ്​ ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ഐ.എഫ്.എസ് 'സ്വാതന്ത്രത്തിന്‍റെ നേർകാഴ്ചകൾ' എന്ന അടിക്കുറിപ്പൽ ട്വിറ്ററിൽ​ പങ്കുവെച്ച ഈ വിഡിയോ ഇതിനകം 35000ത്തോളം പേർ കണ്ടു. ആയിരക്കണക്കിന്​ കമന്‍റുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്.

ചില മാനുകൾ ഇടത് വശത്തേക്കും ചിലത് വലത് വശത്തേക്കും പോയതിനെ പലരും കൗതുകത്തോടെ ചൂണ്ടിക്കാട്ടി. ഇവർക്കുമുണ്ടോ ഇടതുപക്ഷവും വലതുപക്ഷവും എന്നാണ്​ ചിലരുടെ ചോദ്യം. ലോറിയിൽ എത്തിച്ച മാനുകളെയാണ്​ വനത്തിനുള്ളിൽ തുറന്നുവിട്ടത്​.

പുലർച്ചെ അഞ്ചുമണിക്ക് ചിത്രീകരിച്ച വീഡിയോയിൽ കാടിന് നടുവിൽ നിൽക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് ആദ്യം കാണിക്കുന്നത്. പിന്നീട് ലോറിയുമായി ബന്ധിപ്പിച്ച റാമ്പിലൂടെ മാന്‍കൂട്ടങ്ങൾ വരിവരിയായി കുതിച്ചുപായുന്ന ദൃശ്യം കാണാം. സ്വതന്ത്രത്തിലേക്ക് ഓടിയടുക്കുന്ന മാന്‍കൂട്ടത്തിന്‍റെ ഒന്നര മിനിട്ട്​ ദൈർഘ്യമുള്ള വീഡിയോ ശുഭപ്രതീക്ഷകൾ പങ്കുവെക്കുന്നതാണെന്ന്​ നിരവധി പേർ കമന്‍റ്​ ചെയ്തു.

പ്രകൃതിയുടെ ജീവന്‍ സ്ഫുരിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചതിന് കസ്വാനോട് നന്ദിപറഞ്ഞും കമന്‍റുകളുണ്ട്​. വന്യമൃഗങ്ങളുടെ സ്വതന്ത്ര ജീവിതത്തിന് പരിഗണന നൽകേണ്ടതിന്‍റെ ആവശ്യകതയും ട്വീറ്റിൽ ചർച്ചയാവുന്നുണ്ട്​.


Tags:    
News Summary - Herd of deer jumping to freedom after being released into the wild will brighten up your day. Viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.