ഇത്രയും വലിയ കലാകാരനാണോ ഗോറില്ല! ഡാൻസ് വീണ്ടും വൈറലാവുന്നു...

മൃഗങ്ങളുടെ രസകരമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്  ഗോറില്ലയുടെ ഒരു രസകരമായ ഡാൻസ്  വിഡിയോയാണ്. മാസങ്ങൾക്ക് മുമ്പ് ഇതെ വിഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും ഗോറില്ല ഡാൻസ് കാഴ്ചക്കാരുടെ മനം കവർന്നിരിക്കുകയാണ്.

പാത്രത്തിലെ വെളളത്തിലാണ്  ഗോറില്ലയുടെ ഉഗ്രൻ നൃത്തം. ഇതിനോടകം  200 മില്യൺ  പേർ വിഡിയോ കണ്ടിട്ടുണ്ട്. 29,000 ലൈക്കും നിരവധി കമന്റും ലഭിച്ചിട്ടുണ്ട്.  നേരത്തെ നൃത്തം പഠിച്ചിട്ടുണ്ട്, കലാകാരനാണ്, ഡാൻസ് പോലെ തന്നെ വളരെ ശക്തനാണ് എന്നിങ്ങനെയുള  രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.


Tags:    
News Summary - Gorilla's Throwback Dancing Video Again Went Viral On Social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.