തവളകൾ പല വലിപ്പത്തിലും ഇനത്തിലുമുണ്ട്. അവയുടെ വലിപ്പം ഏത് ഇനത്തിൽപ്പെടുന്നുെവന്ന് ആശ്രയിച്ചിരിക്കും. 12.5 ഇഞ്ച് നീളവും 3.3 കിലോഗ്രാം ഭാരവും വരുന്ന ഗോലിയാത്ത് തവളയാണ് ഇതിൽ ഏറ്റവും വലിയ ഇനം.
എന്നാൽ, ഗോലിയാത്തിനെ കടത്തിവെട്ടുന്ന വലിപ്പമുള്ള ഒരു തവളയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ഒരു മനുഷ്യകുഞ്ഞിന്‍റെ ഭാരവും വലിപ്പവുമുണ്ടാകും ഈ തവളക്ക്. സോളമൻ ദ്വീപ് നിവാസിയായ തടിമിൽ ഉടമ ജിമ്മി ഹ്യൂഗോക്കിനാണ് ഈ തവളയെ ലഭിച്ചത്. കുറ്റിക്കാട്ടിന് സമീപം നായ്ക്കൾ തട്ടിക്കളിക്കുന്നതുകണ്ടാണ് ചെന്നുനോക്കിയത്. തവളയുടെ വലിപ്പം ആദ്യം കണ്ടപ്പോൾ വിശ്വസിക്കാനായില്ലെന്നും ജിമ്മി പറയുന്നു.
കുഞ്ഞിനെപ്പോലെ തവളയെ ജിമ്മി എടുത്തുനിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഹോനിയാരയിൽ കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെയാണ് ജിമ്മിക്ക് ഈ തവളയെ ലഭിച്ചത്. തവളയുടെ വലിപ്പം ചർച്ചയായതോടെ ഗ്രാമവാസികൾ മുഴുവൻ തവളയെ കാണാൻ ജിമ്മിയുടെ സമീപെമത്തിയിരുന്നു.
കോർണുഫെർ ഗപ്പി ഇനത്തിൽപ്പെട്ട തവളയാണിത്. ഭീമാകാരനായ തവളയെ കണ്ടപ്പോൾ ആദ്യം വിശ്വാസം വന്നിരുന്നില്ല. തവളയുടെ വലിപ്പം കണ്ട് ബുഷ് ചിക്കൻ എന്നാണ് ഗ്രാമവാസികൾ തവളയെ വിളിച്ചതെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.