ടെറസിൽ നിന്ന് ടെറസിലേക്ക്; ഗൂഡല്ലൂരിൽ വീടുകൾക്ക് മുകളിൽ കയറി ആന -VIDEO

ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ നെലാക്കോട്ട ടൗണിൽ ഇറങ്ങിയ കൊമ്പൻ വീടുകൾക്ക് മുകളിലേക്ക് കയറി. വീടുകളുടെ ടെറസിന് മുകളിലൂടെ നീങ്ങിയ ആന പ്രദേശത്ത് ഏറെ നേരം ഭീതി പരത്തി. വ്യാപക നാശവുമുണ്ടാക്കി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

ഒരു വീടിൻറെ ശുചിമുറി തകർത്താണ് ആന ടെറസിലേക്ക് കയറിയത്. തിരികെ ഇറങ്ങാനാവാതെ പിന്നീട് പടിക്കെട്ടിലൂടെ ഇറങ്ങി വിലങ്ങൂർ ഭാഗത്തേക്ക് പോവുകയായിരുന്നു.

ഇതിനിടെ ഗൂഡല്ലൂർ-പാട്ടവയൽ-സുൽത്താൻബത്തേരി സംസ്ഥാനപാതയിൽ ഗാഡികുന്ന് ഷൗക്കത്തിന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നെലാക്കോട്ട ടൗണിൽ റോഡ് ഉപരോധിച്ചു. ദേവാല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും വനപാലകരും എത്തി നാട്ടുകാരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

Tags:    
News Summary - Elephant climbs on top of houses in Gudalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.