ന്യൂഡൽഹി: ഇന്ത്യയിൽ അടുത്തിടെയാണ് ബൈക്ക് ടാക്സികളായ ഊബർ, ഓല, റാപിഡോയെല്ലാം വലിയതരത്തിൽ പ്രചാരത്തിലാവുന്നത്. പട്ടണത്തിലെ യാത്രക്ക് പലരും തെരഞ്ഞെടുക്കാറുള്ളതും ബൈക്ക് ടാക്സികളാണ്. ഇങ്ങനെ ബൈക്ക് ടാക്സി ഡ്രൈവർക്ക് ലഭിക്കുന്ന ശമ്പളം കേട്ട് മൂക്കത്ത് വിരൽവെച്ചിരിക്കുകയാണ്
സോഷ്യൽമീഡിയ. ബംഗ്ലൂരിലെ ഊബർ ഡ്രൈവറിന്റെ വിഡിയോ വൈറലായതോടെയാണ് ശമ്പളം കേട്ട് ഇന്റർനെറ്റ് ഞെട്ടിയത്. ദിവസവും 13 മണിക്കൂർ ജോലി ചെയ്യുന്നതിലൂടെ ഒരു മാസം 80000 രൂപ മുതൽ 85000 രൂപവരെയാണ് നേടുന്നതെന്നാണ് ഡ്രൈവർ തുറന്നുപറയുന്നത്. ഇത് കേട്ട് വിഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി പോലും മറുപടി നൽകുന്നത് ഇത്രയും രൂപയൊന്നും ശമ്പളമായി എനിക്ക് പോലും കിട്ടുന്നില്ല എന്നായിരുന്നു.
വിഡിയോ വൈറലായതോടെ ചൂടേറിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ദിവസവും 13 മണിക്കൂർ റോഡിലുള്ള ജോലിക്ക് വലിയ കഠിനാധ്വാനം വേണമെന്നാണ് വിഡിയോക്ക് വന്ന പ്രധാന കമന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.