24 മണിക്കൂറിനുള്ളിൽ 23060 മരം നട്ട് 23കാരൻ -വിഡിയോ

24 മണിക്കൂറിനുള്ളിൽ 23060 മരം നട്ട് ലോകറെക്കോർഡിട്ട 23 കാരന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇ​പ്പോൾ വൈറലായിരിക്കുകയാണ്. 15 സെക്കന്റ് വിഡിയോയാണ് പ്രചരിക്കുന്നത്. അന്റോണിയോ മോസസ് എന്ന 23കാരന്റെതാണ് വിഡിയോ. ഇത് 2021ൽ റെക്കോർഡ് ചെയ്ത വിഡിയോയാണ്. നോർവെയുടെ കാലാവസ്ഥ, പരിസ്ഥിതി മന്ത്രി എറിക് സോൾഹം ആണ് വിഡിയോ പങ്കുവെച്ചത്.

'ക്യൂബെക്കിൽ നിന്നുള്ള 23കാരനായ ട്രീപ്ലാന്റർ 24 മണിക്കുറിനുള്ളിൽ 23060 മരങ്ങൾ നട്ട് പുതിയ ലോകറെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു. മിനിട്ടിൽ 16 മരങ്ങൾ നടാൻ തനിക്ക് സാധിച്ചുവെന്ന് അ​ന്റോണിയോ മോസസ് പറഞ്ഞു. അതായത് എല്ലാ 3.75 സെക്കന്റിലും ഓരോ മരം വീതം നട്ടു' -എന്നാണ് വിഡിയോക്ക് കുറിപ്പ് നൽകിയിരിക്കുന്നത്. ഒരാൾ കുനിഞ്ഞ് നിന്ന് ചെറിയ കുഴികൾ നിർമിച്ച് മരം നട്ടുകൊണ്ട് മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആറ് വർഷമായി മരണങ്ങൾ നട്ടു വളർത്തുന്നയാളാണ് അന്റോണിയോ

Tags:    
News Summary - 23-Year-Old Marathoner Plants Over 23,000 Saplings In 24 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.