സിനിമയിലെ സംഘട്ടന രംഗമല്ല, കാറുകളുമായി ഉഡുപ്പിയിലെ ഞെട്ടിക്കുന്ന ഗ്യാങ് വാർ -വിഡിയോ

കാറുകളുമായി നഗരത്തിൽ ഏറ്റുമുട്ടുന്ന ഗുണ്ടാസംഘങ്ങളുടെ ദൃശ്യങ്ങൾ ആക്ഷൻ സിനിമകളിൽ നിറയെ കണ്ടിട്ടുള്ളതാണ്. എന്നാൽ, സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കർണാടകയിലെ ഉഡുപ്പിയിൽ സംഭവിച്ചത്. രണ്ട് സംഘങ്ങൾ കാറുകളുമായെത്തി തെരുവിൽ ഏറ്റുമുട്ടുന്നതാണ് സംഭവം. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ.്

മേയ് 18ന് രാത്രി നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. രണ്ട് കാറുകൾ പരസ്പരം ഇടിപ്പിക്കുകയും ആളുകൾ ഇറങ്ങി ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ഒരാളെ ഇടിച്ച് തെറിപ്പിക്കുന്നതും കാണാം. സംഭവത്തിലുൾപ്പെട്ട ആറ് പേർക്കെതിരെ കേസെടുത്തെന്നും നാല് പേർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

വിഡിയോ കാണാം... 


Tags:    
News Summary - 2 Cars, 6 Men. Dramatic Footage Of Group Fight On Road In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.