ഒറ്റദിവസം കണ്ടത് 16 പുതുവത്സര ദിനങ്ങൾ

ലോകം പുതുവർഷം ആഘോഷമാക്കുമ്പോൾ 16 തവണ പുതുവത്സരം കണ്ടവരെക്കുറിച്ച് അറിയുമോ? അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ളവർക്കാണ് ഈ അത്യപൂർവ അവസരം ലഭിച്ചത്. 2023ൽനിന്ന് 2024ലേക്ക് ലോകം സഞ്ചരിക്കുന്നത് 16 തവണ കാണാനുള്ള ഭാഗ്യം ഈ ബഹിരാകാശ യാത്രികർക്ക് ലഭിക്കും. ബഹിരാകാശ നിലയം സഞ്ചരിക്കുന്ന ഉയർന്ന വേഗവും ഭൂമിയെ ചുറ്റിയുള്ള തുടർച്ചയായ ഭ്രമണവും കാരണം 24 മണിക്കൂറിനുള്ളിൽ സ്‍പേസ് സ്റ്റേഷൻ ക്രൂവിന് 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണാൻ കഴിയും.

മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റി ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നുണ്ട്. ബഹിരാകാശ സഞ്ചാരികൾ നിരവധി സമയ മേഖലകളിലൂടെ കടന്നുപോകും. അതായത്, ഭൂമിയിലുള്ളവർ പുതുവത്സരം ഒരിക്കൽ മാത്രം ആഘോഷിക്കുമ്പോൾ ബഹിരാകാശപേടകത്തിലുള്ളവർക്ക് ഈ അസുലഭ നിമിഷം 16 തവണ ലഭിക്കുമെന്നർഥം.

Tags:    
News Summary - 16 new year days seen in one day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.