ദിസ്പൂർ: ഒറ്റപ്പെട്ടുപോയ കുട്ടിയാനയെ വനം ഉദ്യോഗസ്ഥർ തിരികെ അമ്മയുടെ അടുത്തെത്തിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അസമിലെ കാസിരംഗ പാർക്കിലാണ് സംഭവം നടക്കുന്നത്. റിട്ടേഡ് ഐ.എഫ്.എസ് ഓഫീസർ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ പങ്കു വെച്ചത്. കാസിരംഗയിലെ പച്ചപ്പ് നിറഞ്ഞ പ്രദേശത്തിലൂടെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍റെ വാഹനത്തിനു പുറകെ ഓടുന്ന ആനക്കുട്ടിയാണ് ദൃശ്യത്തിലുള്ളത്.
കൂട്ടം തെറ്റിയ ആനക്കുട്ടി തന്‍റെ അമ്മയെക്കാണാതെ ആകെ വിഷമിച്ച് വാഹനത്തിനു ചുറ്റും ഓടി. കാര്യം മനസ്സിലാക്കിയ ജീവനക്കാർ ആനക്കുട്ടിയെ അമ്മയുടെ അടുത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ കണ്ടെത്തുകയും ചെയ്തു.
തന്‍റെ അമ്മയെ കണ്ടെത്തിയപ്പോഴുള്ള കുട്ടി ആനയുടെ സന്തോഷം ഒന്ന് കാണേണ്ടതു തന്നെയായിരുന്നു. ഉദ്യോഗസ്ഥർ അതിനെ അമ്മയുടെ അടുത്തേക്ക് നീങ്ങാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് വിഡിയോ കണ്ട പ്രേക്ഷകരുടെ സന്ദേശ പ്രവാഹമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.