Posted On
date_range Updated On
date_range 'ട്രംപ് തോറ്റു, അർണബ് ജയിലിൽ, ഇങ്ങനെയെങ്കിൽ ബിഹാറിൽ ബി.ജെ.പി തോൽക്കും'
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്‍റെ വിജയത്തെ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. ട്രംപിനെ വീഴ്ത്തി ബൈഡൻ നേടിയ വിജയം ഒരു ശുഭസൂചനയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ചിലർ.
'ട്രംപ് ഒൗദ്യോഗികമായി തോറ്റു, അർണബ് ഗോസ്വാമി ജയിലിലാണ്, ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കുകയാണ്' -സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ധ്രുവ് രതീ ഫേസ്ബുക്കിൽ കുറിച്ചു. നവംബറിലെ പ്രധാന അപ്ഡേഷനുകൾ ഇവയാകുമെന്നാണ് ധ്രുവ് രതീ പറയുന്നത്.
ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചിട്ടില്ല. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അർണബ്. ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണി പരാജയപ്പെടുമെന്നും മഹാസഖ്യം അധികാരത്തിലേറുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.