'ആയിരം പഞ്ചായത്ത് ചോദിച്ചിട്ട് ഒരു അമ്പത് പോലും തന്നില്ലല്ലോ'

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമൊന്നും ഉണ്ടാക്കാനാകാതെ ബി.ജെ.പി ഒതുങ്ങിയപ്പോൾ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയെ നിർത്താതെ കളിയാക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ. ഒരായിരം പഞ്ചായത്ത് ഞങ്ങൾക്ക് തരൂവെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സുരേഷ് ഗോപി പ്രസംഗിച്ചത്. ആയിരം ചോദിച്ചിട്ട് 50 പോലും തന്നില്ലല്ലോ എന്ന് പരിഹസിക്കുകയാണ് ട്രോളന്മാർ.

കോഴിക്കോട് നടന്ന പ്രചാരണപരിപാടിയിലാണ് സുരേഷ് ഗോപി ആയിരം പഞ്ചായത്തിന് ആവശ്യപ്പെട്ടത്. എന്നാൽ, കേരളത്തിൽ ആകെ 941 പഞ്ചായത്തുകൾ മാത്രമേയുള്ളൂവെന്നും ആയിരം തരാൻ നിർവാഹമില്ലെന്നും അന്നു തന്നെ ട്രോളന്മാർ എം.പിയെ ഓർമിപ്പിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനാണ് താനെന്ന് അഭിമാനത്തോടെ പറയുമെന്നും അതിന്‍റെ പേരില്‍ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാല്‍ കുഴപ്പമില്ലെന്നും വേദിയില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു.



തദ്ദേശ തെരഞ്ഞെടുപ്പിൽ 23 പഞ്ചായത്തുകളിൽ മാത്രമാണ് ബി.ജെ.പി സഖ്യം മുന്നിലെത്തിയത്. 

തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി വിജയിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനവും പാടെ തെറ്റിയിരിക്കുകയാണ്. തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫാണ് വിജയിച്ചത്.




കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നടത്തിയ 'തൃശൂർ ഞാനിങ്ങെടുക്കുവാ' പ്രസ്താവനയും ട്രോളന്മാർക്ക് ചാകരയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.