മലപ്പുറം: ആയത്തുല്ല അലി ഖാംനഈ എന്ന യോദ്ധാവിന്റെ അചഞ്ചലമായ നേതൃത്വത്തിന് പിന്നിൽ നിശ്ചയദാർഢ്യത്തോടെ ഉറച്ചുനിന്ന ഇറാനിൽ, പ്രയാസരഹിതമായ വിജയം സ്വപ്നം കണ്ടവർക്ക് ചുവട് പിഴച്ചതായി മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി മുനവ്വറലി ശിഹാബ് തങ്ങൾ. ഇറാൻ വീണില്ല; എന്ന് മാത്രമല്ല, കൂടുതൽ ശക്തമായി, കൂടുതൽ ദൃഢനിശ്ചയത്തോടെ ഉയർന്നു നിന്നു. ഇസ്രായേലിനുള്ള അന്ധമായ പിന്തുണയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. ഫലസ്തീനിലെ നിസ്സഹായരായ മനുഷ്യർക്ക് മേലുള്ള genocide പോലെ, ഇറാഖിലെയും അഫ്ഗാനിലെയും സിറിയയിലെയും ലബനോനിലെയും പോലെ, പ്രയാസരഹിതമായ യുദ്ധം സ്വപ്നം കണ്ടവർക്ക് ഇറാനിൽ ചുവടുകൾ പിഴച്ചിരിക്കുന്നു -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇറാനെതിരെ ഇസ്രായേൽ സൈനിക ആധിപത്യം വ്യക്തമായിരുന്നു.
എന്നാൽ യുദ്ധത്തിന്റെ യഥാർത്ഥ പ്രതിഫലനം ആഗോള മയമായിരുന്നു.
ഇറാൻ വീണില്ല; എന്ന് മാത്രമല്ല, കൂടുതൽ ശക്തമായി, കൂടുതൽ ദൃഢനിശ്ചയത്തോടെ ഉയർന്നു നിന്നു.
ഇത് പശ്ചിമേഷ്യയിൽ ഒരു പുതിയ സന്തുലിതാവസ്ഥയുടെ പ്രഖ്യാപനം കൂടിയാണ്.
അജൻഡകൾ മുൻകൂട്ടി സെറ്റ് ചെയ്ത പതിവ് പാശ്ചാത്യ മാധ്യമ വിവരണങ്ങൾ പരാജയപ്പെട്ടു.
ജനങ്ങൾ സത്യം സ്വയം കണ്ടു.
🇺🇸 MAGA അടിത്തറയ്ക്കുള്ളിൽ പോലും,
ഇസ്രായേലിനുള്ള അന്ധമായ പിന്തുണയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.
ഇറാൻ ഒറ്റയ്ക്കല്ല.
ജനങ്ങളുടെ ശക്തിയിലും, നിശബ്ദമെങ്കിലും അനുകൂലമായ ആഗോള പിന്തുണയിലും അത് ഉറച്ചുനിന്നു.
ആയത്തുള്ള അലി ഖാംനഈ എന്ന യോദ്ധാവിൻ്റെ അചഞ്ചലമായ നേതൃത്വത്തിന് പിന്നിൽ നിശ്ചയദാർഢ്യത്തോടെ.
ഇസ്രായേൽ മേഖലയെ തെറ്റായി വായിച്ചു അസ്ഥിരപ്പെടുത്താൻ ഇറങ്ങിയതായിരുന്നു.
എന്നാൽ ഇത് വെറുമൊരു one-sided യുദ്ധം ആയിരുന്നില്ല.
മറിച്ച് പാശ്ചാത്യ സയണിസ്റ്റ് ആഖ്യാനത്തിന്റെ തകർച്ചയിലേക്കും,
പശ്ചിമ തീരത്തിൻ്റെ നീതിപൂർവ്വമായ പുനഃക്രമീകരണത്തിലേക്കും
വികസിക്കുന്ന സംഭവഗതികളായി വിലയിരുത്തപ്പെടുന്നു.
ഫലസ്തീനിലെ നിസ്സഹായരായ മനുഷ്യർക്ക് മേലുള്ള genocide പോലെ,
ഇറാഖിലെയും അഫ്ഗാനിലെയും സിറിയയിലെയും ലബനോനിലെയും പോലെ
പ്രയാസരഹിതമായ ഒരു asymmetric warfare സ്വപ്നം കണ്ടവർക്ക്
ഇറാനിൽ ചുവടുകൾ പിഴച്ചിരിക്കുന്നു.
ഒരു പരമാധികാര രാജ്യത്തെ ഏകപക്ഷീയമായി ആക്രമിച്ചവർക്ക്,
മിഡിൽ ഈസ്റ്റിനുമേലുള്ള അനിയന്ത്രിതമായ പാശ്ചാത്യ നിയന്ത്രണത്തിന്റെ യുഗം മങ്ങിയിരിക്കുന്നു
എന്ന സത്യമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
പശ്ചിമേഷ്യയിലും ലോകമാകെയും സമാധാനത്തിൻ്റെ പുലരികൾ സാധ്യമാവട്ടെ.
ഇനിയൊരു യുദ്ധവും ആർക്കുമേലും അടിച്ചേൽപിക്കപ്പെടാതിരിക്കട്ടെ…
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.