ആ കുഞ്ഞുങ്ങളെ മുതിരപ്പുഴയാര്‍ ആവാഹിച്ചിട്ട് 36 വര്‍ഷം...

മുതിരപ്പുഴയാര്‍ തൂക്ക്പാല ദുരന്തത്തിന്റെ കഥ പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ എം.ജെ ബാബുവിന്റെ നൊമ്പരപ്പെടുത്തുന്ന ഫേസ്ബുക്ക് കുറിപ്പ്. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് മൈതാനിയിലിറങ്ങിയ നേവിയുടെ ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ ക്ലാസ് മുറികളില്‍ നിന്നും ഓടിയെത്തിയ 14 കുഞ്ഞുങ്ങളാണ് തൂക്ക് പാലം തകര്‍ന്ന് മുതിരപ്പുഴയാറില്‍ മുങ്ങി മരിച്ചത്.

പൂമ്പാറ്റകളെ പോലെ പാറി നടന്ന കുഞ്ഞുങ്ങളെ മുതിരപ്പുഴയാര്‍ ആവാഹിച്ചിട്ട് 36 വര്‍ഷം. 1984 നവംബര്‍ ഏഴിന് രാവിലെ 10.15 ഓടെയായിരുന്നു ആ ദുരന്തം. ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ കുട്ടികള്‍ ക്ലാസ് മുറികള്‍ വിട്ട് അടുത്തുള്ള ഹൈറേഞ്ച് ക്ലബ്ലിലേക്ക് ഓടി. കുട്ടികള്‍ ഒന്നിച്ച് വരുന്നത് കണ്ട് ക്ലബ്ബിലേക്കുള്ള ചെറിയ വഴി അടച്ചു. ഇതറിയാതെ പിന്നില്‍ നിന്നും കുട്ടികള്‍ വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലം പൊട്ടി വീണു. 24 കുട്ടികളെ കരക്കെത്തിച്ചുവെങ്കിലും 12 പേര്‍ ആശുപത്രിയില്‍ മരിച്ചു.

എല്ലാവരും തോട്ടം തൊഴിലാളികളുടെ മക്കള്‍. ജീവിച്ച് തുടങ്ങും മുമ്പേ മരണത്തെ വരിച്ച ആ കുഞ്ഞുങ്ങള്‍ ഇന്നും മൂന്നാറിന്റെ നൊമ്പരമാണ്. തൂക്ക്പാലത്തിന് സമീപം നിര്‍മ്മിച്ച സ്മാരകത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നവര്‍ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മൂകമായി ആ ദുരന്തം കണ്ടിരിക്കണം -'തൂക്ക്പാല ദുരന്തത്തിന്റ ഓര്‍മ്മകള്‍ക്ക് 36 ആണ്ട്' എന്ന കുറിപ്പില്‍ പറയുന്നു.

എം.ജെ ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.