ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലമാണിപ്പോൾ. അസാധ്യമെന്ന് കരുതിയ പലതും എ.ഐ സാങ്കേതിക വിദ്യകളിലൂടെ സാധ്യമാണ്. കലാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് എ.ഐയുടെ കടന്നുവരവോടെ സംഭവിച്ചിരിക്കുന്നത്.
മലയാള സിനിമ താരങ്ങളുടെ വൈറലായ നിരവധി എ.ഐ വിഡിയോകൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാൽ, മമ്മൂട്ടി, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, ഇന്നസെന്‍റ്, കലാഭവൻ മണി, സൗബിൻ ഷാഹിർ എന്നിവരുടെ കുട്ടിക്കാലമാണ് എ.ഐയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.
'മക്കളെ ഇതൊരു കൈവിട്ട കളിയാ, കൂടെ നിന്നോണേ' എന്ന തലക്കെട്ടോടെ അഖിൽ വിനായക് എന്ന എ.ഐ ക്രിയേറ്ററാണ് 'കനവു കഥ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പ്രസിദ്ധീകരിച്ചത്. 59 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.