Posted On
date_range Updated On
date_range ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി രാജിവെച്ചു; പരാഗ് അഗർവാൾ പുതിയ സി.ഇ.ഒ
ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി രാജിവെച്ചു. ചീഫ് ടെക്നോളജി ഓഫിസറായിരുന്ന ഇന്ത്യൻ വംശജനായ പരാഗ് അഗർവാളാകും പുതിയ സി.ഇ.ഒ. 'ജാക്കിനും മുഴുവൻ ട്വിറ്റർ ടീമിനും അഗാധമായ നന്ദി. ഭാവിയെകുറിച്ച് വളരെയേറെ ആവേശഭരിതനാണ്' -ബോംബെ ഐ.ഐ.ടി പൂർവവിദ്യാർഥി കൂടിയായ അഗർവാൾ ട്വീറ്റ് ചെയ്തു.
താൻ രാജിവെക്കുന്ന കാര്യം ട്വീറ്റിലൂടെയാണ് ജാക്ക് ഡോർസി പ്രഖ്യാപിച്ചത്. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്പനി സിഇഒ സ്ഥാനത്തോടൊപ്പം ബോർഡ് ചെയർമാൻ സ്ഥാനവും ജാക്ക് ഒഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.