‘മൻ കി ബാത്ത് കേട്ടില്ലെങ്കിൽ എഫ്‌.ഐ.ആർ’: ‘സഞ്ചാര്‍ സാഥി’ക്കെതിരെ ട്രോൾ പൂരം

ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന എല്ലാ മൊബൈൽ ഹാൻഡ്‌സെറ്റുകളിലും ‘സഞ്ചാര്‍ സാഥി’ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ഇന്ത്യയിലെ ഫോൺ കമ്പനികൾക്ക് നരേന്ദ്ര മോദി സർക്കാർ നിർദേശം നൽകിയതിനു പിന്നാലെ ​ട്രോൾ പൂരവുമായി സമൂഹ മാധ്യമങ്ങൾ. ജനവിരുദ്ധമായ നയപ്രഖ്യാപനങ്ങളെ കോമഡി ഉത്സവങ്ങളാക്കി മാറ്റുന്ന ഇന്ത്യൻ യുവതയുടെ സർഗാത്മകത അതിലെല്ലാം നിഴലിച്ചു.

ഉപയോക്താക്കൾ തമാശകൾ എഴുതുകയും പങ്കിടുകയും ചെയ്തതോടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഒരു ‘മീം ഫെസ്റ്റിവൽ’ തന്നെ പൊട്ടിപ്പുറപ്പെട്ടു. 

‘മൻ കി ബാത്ത് കേട്ടില്ലെങ്കിൽ എഫ്‌.ഐ.ആർ’ എന്നായിരുന്നു അതിലൊരു കമന്റ്. ‘എല്ലാ സർക്കാർ സ്ഥാപനങ്ങളിലേക്കും ഔദ്യോഗിക ‘ബിഗ് ബ്രദറിന്’ സ്വാഗതം. സർക്കാർ സ്വന്തം താൽപര്യത്തിനായി ഇത് ദുരുപയോഗം ചെയ്യും എന്നതല്ല പ്രശ്നം. ഒരു മേൽനോട്ടവുമുണ്ടാവില്ലായിരിക്കാം. എന്തായാലും, സ്വകാര്യതക്ക് വിട.’ എന്ന് ഒരു ഉപയോക്താവ് എഴുതി.

മറ്റൊരാൾ ദേശത്തിന്റെ മാനസിക നിലയെ മൂന്ന് വാക്കുകളിലൂടെ സംഗ്രഹിച്ചു. ‘സ്വകാര്യതയോ? ഇനി എന്ത് സ്വകാര്യത?’ -എന്നായിരുന്നു അത്.

Tags:    
News Summary - 'If you don't listen to Mann Ki Baat, FIR will be filed': Trolls pour in on 'Sanchar Saathi'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.