ഗൗതം അദാനിയുടെ ജന്മദിനാഘോഷത്തിൽ രാഹുൽഗാന്ധി!; വിവാദ വിഡിയോക്ക് പിന്നിലെ സത്യാവസ്ഥ എന്ത്‍?

ന്യൂഡൽഹി: ജൂൺ24ന് ഗൗതം അംബാനിയുടെ ജന്മദിനാഘോഷത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ വ്യാപക വിവാദ ചർച്ചകൾക്ക് വഴി ചെച്ചിരുന്നു. ഇതിന്‍റെ സത്യാവസ്ഥ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡർക്കൊപ്പം നൈറ്റ് ക്ലബിൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു എന്ന നിലക്കാണ് ദൃശ്യം പ്രചരിച്ചത്.

2022ൽ രാഹുൽ ഗാന്ധി കാഠ്മണ്ഡുവിൽ നടന്ന ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും അദാനിയുടെ ജന്മ ദിനാഘോഷമല്ല എന്നും ആണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ബി.ജെ.പിയാണ് ആണ് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കു വെച്ചതെന്നും പറയുന്നു. ഇതിനു മൂന്നു വർഷത്തെ പഴക്കമുണ്ട്. ഗൂഗിൾ ലെൻസ് ഉൾപ്പെടെ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ ദൃശ്യങ്ങൾ 2022 ലേതാണെന്ന് കണ്ടെത്തിയത്.

ദൃശ്യങ്ങളിൽ രാഹുൽ ഗാന്ധി വധുവിന്‍റെ സുഹൃത്ത് സുംനിമ ദാസുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്ന് ബാറുടമ വ്യക്തമാക്കുന്നു. ഇതിന് ചൈനീസ് അംബാസിഡറോ അദാനിയുമായോ ബന്ധമില്ലെന്നും കണ്ടെത്തിയിരിക്കുകയാണിപ്പോൾ.


Tags:    
News Summary - fact check about the video claiming rahul gandhi attending adani's birthday celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.