കർഷക പ്രക്ഷോഭം: മോദിക്കും അമിത്​ ഷാക്കും പ്രതിച്ഛായ നഷ്​ടമായി, 'ഉണരൂ ബി.ജെ.പി' -സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകരുടെ ട്രാക്ടർ പരേഡിനിടെയുണ്ടായ അക്രമത്തിന്‍റെ പശ്​ചാത്തലത്തിൽ 'ജാഗ്രതാ' കുറിപ്പുമായി എത്തിയിരിക്കുകയാണ്​ ബി.ജെ.പി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. സ്വന്തം പാർട്ടിയായ ബി.ജെ.പിയിലെ അംഗങ്ങളോട്​ ഉണരാനാണ്​ അദ്ദേഹം ആവശ്യപ്പെടുന്നത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്​ ഷാക്കുമുണ്ടായിരുന്ന 'ഒന്നിനും വഴങ്ങാത്തവർ എന്ന പ്രതിച്ഛായ' നഷ്​ടപ്പെ​െട്ടന്നും ട്വീറ്റുകളിൽ അദ്ദേഹം പറഞ്ഞു.

കർഷക പ്രക്ഷോഭത്തോടെ കാർഷി വ്യാപാരത്തിലെ രണ്ടു പങ്കാളികളോട്​ ജനങ്ങൾക്കുണ്ടായിരുന്ന ബഹുമാനം നഷ്​ടപ്പെട്ടിരിക്കുന്നു. A - പഞ്ചാബിലെ കോൺഗ്രസ്​/അകാലി രാഷ്​ട്രീയക്കാരും അവരുടെ ഇടനിലക്കാരും. B - മോഡി/ഷാ എന്നിവർക്കുണ്ടായിരുന്ന 'ഒന്നിനും വഴങ്ങാത്തവർ എന്ന പ്രതിച്ഛായ'. നേട്ടമുണ്ടാക്കിയവർ, നക്​സലുകളും മയക്കുമരുന്ന്​ മാഫിയകളും ഖലിസ്ഥാനികളും ​െഎ.എസ്​.​െഎയും. ബി.ജെ.പി ദയവായി ഉണരൂ.... സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ്​ ചെയ്​തു.

കർഷക പ്രക്ഷോഭത്തിനിടെയുണ്ടായ ക്രമസമാധാന വീഴ്​ച്ചയെകുറിച്ചുള്ള ത​െൻറ വിമർശനം തുടർന്നുള്ള ട്വീറ്റിൽ അദ്ദേഹം പങ്കുവെച്ചു. പൊതു റിപബ്ലിക്​ ദിനാഘോഷങ്ങൾ വേണ്ടെന്ന്​ വെക്കാൻ കേന്ദ്രത്തോട്​ താൻ നിരന്തരം അപേക്ഷിച്ചിരുന്നുവെന്നും സ്വാമി ചൂണ്ടിക്കാട്ടി. ഇൗ പ്രതിസന്ധിക്ക്​ പിന്നാലെ ഇന്ത്യയെ കൂടുതൽ അസ്ഥിരപ്പെടുത്താനായി ഇൗ മാർച്ച്​-മെയ്​ കാലയളവിൽ ഇന്ത്യയിൽ വലിയ അക്രമണം നടത്താൻ ചൈന മുതിർന്നേക്കും. ഹിന്ദുക്കൾ ഉപരോധത്തിലാണ്​. ഉണരുക.... അദ്ദേഹം വ്യക്​തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.