ഹാ​മ​റോ​ഫ്

അ​ത് ആ​ത്മാ​വോ?

ആ​ത്മാ​വ് ഉ​ണ്ടോ? കാ​ല​ങ്ങ​ളാ​യു​ള്ള ച​ർ​ച്ച​യാ​ണി​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ത്മാ​വി​ല്ല എ​ന്നാ​ണ് ശാ​സ്ത്രപ​ക്ഷം. എ​ന്നാ​ൽ, അ​രി​സോ​ണ സ​ർ​വ​ക​ലാ​ശാ​ല അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റും അ​ന​സ്തേ​ഷ്യോ​ള​ജി ആ​ൻ​ഡ് സൈ​ക്കോ​ള​ജി പ്ര​ഫ​സ​റു​മാ​യ ഡോ. ​സ്റ്റു​വ​ർ​ട്ട് ഹാ​മ​റോ​ഫി​ന്റെ പ​രീ​ക്ഷ​ണം മ​റ്റൊ​രു ക​ഥ പ​റ​യു​ന്നു. മ​രി​ച്ച ഒ​രു രോ​ഗി​യു​ടെ ത​ല​ച്ചോ​റി​നെ ഇ​ല​ക്ട്രോ​എ​ൻ​സെ​ഫ​ലോ​ഗ്രാം (ഇ.​ഇ.​ജി) ഉ​പ​യോ​ഗി​ച്ചാ​ണ് ​അ​ദ്ദേ​ഹം പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

മ​ര​ണ​ശേ​ഷം ത​ല​ച്ചോ​റി​ൽനി​ന്ന് വി​ചി​ത്ര​മാ​യ ഊ​ർ​ജം പു​റ​പ്പെ​ടു​ന്ന​താ​യി അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ ത​ല​ച്ചോ​റി​ൽ സെ​ൻ​സ​റു​ക​ൾ ഘ​ടി​പ്പി​ച്ചു ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. ഒ​ന്നു​കി​ൽ അ​ത് മ​ര​ണ​ത്തോ​ട​ടു​ത്ത അ​നു​ഭ​വ​മാ​യി​രി​ക്കാം (നി​യ​ർ ഡെ​ത്ത് എ​ക്സ്പീ​രി​യ​ൻ​സ്), അ​ല്ലെ​ങ്കി​ൽ ‘ആ​ത്മാ​വ്’ ശ​രീ​രം വി​ട്ടു​പോ​കു​ന്ന​താ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ‍ഞ്ഞു.

ആ​ത്മാ​വി​ന്റെ സാ​ന്നി​ധ്യം ശാ​സ്ത്രീ​യ​മാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു എ​ന്ന് പറയാനാവില്ലെങ്കിലും, മ​ര​ണാ​ന​ന്ത​ര ശ​രീ​രാ​വ​സ്ഥ​ക​ളെക്കു​റി​ച്ച പ​ഠ​ന​ത്തി​ൽ അ​തി​നി​ർ​ണാ​യ​ക​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. ചി​ന്ത, അ​വ​ബോ​ധം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​സ്തി​ഷ്ക ത​രം​ഗ​ങ്ങ​ളെ ഇ.​ഇ.​ജി​യി​ലൂ​ടെ മ​ന​സ്സിലാ​ക്കാ​ൻ സാ​ധി​ക്കും. മ​രി​ച്ചു​ക​ഴി​ഞ്ഞാ​ലും ആ ​ത​രം​ഗ​ങ്ങ​ൾ ഒ​ന്ന​ര മി​നി​റ്റുവ​രെ നീ​ണ്ടു​നി​ൽ​ക്കു​ക​യും പു​റ​ത്തേക്ക് പ്ര​വ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ഹാ​മ​റോ​ഫ് പ​റ​ഞ്ഞു.

മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​വ​രു​ടെ ത​ല​​ച്ചോ​ർ, മ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഇ.​ഇ.​ജി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​റു​ണ്ട്. അ​തി​ൽ ഭൂ​രി​ഭാ​ഗം മൃ​ത​ദേ​ഹ​ങ്ങ​ളി​ലും ഇ​ത്ത​രം ഊ​ർ​ജം പു​റ​ത്തു​പോ​കു​ന്ന​ത് ശ്ര​ദ്ധി​ച്ച​പ്പോ​ഴാ​ണ് അ​ത് പ്ര​ത്യേ​ക​മാ​യി പ​രീ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - article about soul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.