Posted On
date_range Updated On
date_range സ്കോളാസ്റ്റിക് അവാർഡ് വിതരണം
ദുബൈ: കാസർകോട് ജില്ല പ്രവാസി കൂട്ടായ്മയായ കെസെഫ് ജീവകാരുണ്യ, വിദ്യാഭ്യാസ പ്രോത്സാഹനത്തിന്‍റെ ഭാഗമായി അംഗങ്ങളുടെ മകൾക്കുള്ള സ്കോളാസ്റ്റിക് അവാർഡ് വിതരണം ചെയ്തു. പൊതുസമ്മേളനത്തിൽ മുൻ.എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി.
ഷാർജ ആർ.കെ കൺവെൻഷൻ സെന്‍ററിൽ ചേർന്ന യോഗത്തിൽ ദുബൈയിൽ 50 വർഷം പൂർത്തിയാക്കിയ കെസെഫ് ഫൗണ്ടറും മുൻ വൈസ് പ്രസിഡന്‍റുമായ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെസെഫ് ചെയർമാൻ നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയഷൻ പ്രസിഡന്‍റ് ബാലകൃഷ്ണൻ തച്ചങ്ങാട്, രാജിവ് രാമപ്പുറത്ത് എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഗാനമേളയും സിനിമാറ്റിക്ക് ഡാൻസും അരങ്ങേറി. സെക്രട്ടറി ജനറൽ മുരളീധരൻ നമ്പ്യാർ സ്വാഗതവും ട്രഷറർ എം.സി. ഫനീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.