ഷംജ മുജീബ് മുഹമ്മദിന്​ ടീം ടോളറൻസിന്‍റെ പുരസ്കാരം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിക്കുന്നു

ഷംജ മുജീബ് മുഹമ്മദിന് ടീം ടോളറൻസിന്‍റെ ആദരം; യു.എ.ഇ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും മാതൃക -തിരുവഞ്ചൂർ രാധാകൃഷ്ണൻ

ദുബൈ: യു.എ.ഇ പതാകദിനത്തോടനുബന്ധിച്ച് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ അഭിനന്ദനം ഏറ്റുവാങ്ങിയ ഷംജ മുജീബ് മുഹമ്മദിനെ ടീം ടോളറൻസ് ആദരിച്ചു. ദുബൈയിൽ സംഘടിപ്പിച്ച ചടങ്ങ് ആദരവിനൊപ്പം യു.എ.ഇ ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും ഐക്യത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും മഹത്തായ സന്ദേശം കൂടി പങ്കുവെച്ചു.

ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ യു.എ.ഇയുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്‍റെ ജീവിതവും ദർശനങ്ങളും വിവരിക്കുന്ന ‘ലൈഫ് ഓഫ് എ ഗ്രേറ്റ് ലീഡർ’ എന്ന പുസ്തകം സമ്മാനിച്ച് ആദരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ജനങ്ങളെ ഒരുമിപ്പിച്ച് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും മാതൃകയായി ലോകത്തിന് മുന്നിൽ നിലകൊള്ളുന്ന രാജ്യമാണ് യു.എ.ഇ എന്ന് ചടങ്ങിൽ സംസാരിക്കവെ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ദീർഘവീക്ഷണവും ജനക്ഷേമവും മാനവികതയും മുൻനിർത്തിയുള്ള ഭരണനേതൃത്വമാണ് യു.എ.ഇയെ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീം ടോളറൻസ് ചെയർമാൻ സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. ഷാഫി അഞ്ചങ്ങാടി, തസ്ലീം കരീം, സുൽഫിക്കർ അലി അബൂബക്കർ, എ.കെ. മൊയ്‌നുദ്ദീൻ, മുഹമ്മദ് സക്കീർ, ബെഞ്ചമിൻ, കെ.എം. മനാഫ്, മനീഷ് മഞ്ചറമ്പത്ത്, സുഭാഷ് ചന്ദ്ര ബോസ്, ടി.പി. ഷബീർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Shamja Mujeeb Mohammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.