അനിൽകുമാർ സി.പിയുടെ പുസ്തകങ്ങളുടെ പ്രകാശനം

അനിൽകുമാർ സി.പി.യുടെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ഷാർജ: അനിൽകുമാർ സി.പി എഴുതി, ഫേബിയൻ ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ നടന്നു. ദുബൈ (ലേഖന സമാഹാരം), സരിത ലോഡ്‌ജ് (നോവൽ), കൈപ്പള്ളിക്കുന്നിൽ നിന്നും പി.എം.ജി യിലേക്കുള്ള ദൂരം (കഥാസമാഹാരം) എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്. മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻ ഹെഡ് എം.സി.എ. നാസർ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ, എഴുത്തുകാരി ഷീല പോൾ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.

രഘുമാഷ് മോഡറേറ്ററായ പരിപാടിയിൽ എഴുത്തുകാരായ കെ. ഗോപിനാഥൻ, പി. ശിവപ്രസാദ്, സരിയ എന്നിവർ പുസ്തകപരിചയം നടത്തി. അനിൽകുമാർ സി.പി. മറുമൊഴിയും ഫേബിയൻ മാനേജിങ് ഡയറക്ടർ ഹരി പ്രഭാകരൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Anilkumar Books Released Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.