ജുബൈലിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
ജുബൈൽ: ജുബൈലിൽ മരിച്ച ഉത്തർപ്രദേശ് ഖാജൂരി നഗർ സ്വദേശി മുബാറക് അലിയുടെ (38) മൃതദേഹം സംസ്കരിച്ചു. രണ്ട് വർഷത്തോളമായി ജുബൈൽ റോയൽ കമീഷൻ ഏരിയയിലെ ഫനാത്തീറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മുബാറക് അലിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഫനാത്തീർ പൊലീസിന്റെ നിയമനടപടികൾക്ക് ശേഷം മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർനടപടികൾക്കായി ജുബൈലിലെ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ എംബസി വളന്റിയറും പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കോഓർഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയും തൻവീറും രംഗത്തുണ്ടായിരുന്നു.
വ്യാഴാഴ്ച ഇന്ത്യൻ എംബസിയുടെ എൻ.ഒ.സി ലഭിച്ചതിനെ തുടർന്ന് സൈഫുദ്ദീൻ പൊറ്റശ്ശേരി ഫനാത്തീർ ആശുപത്രിയുമായി ബന്ധപ്പെട്ട് മൃതദേഹം ജുബൈലിൽ മറവ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളൊരുക്കി. മുബാറക് അലിയുടെ സുഹൃത്ത് അസീർ അൻസാരി മൃതദേഹം ഏറ്റുവാങ്ങി വെള്ളിയാഴ്ച ഉച്ചക്കുശേഷം ജുബൈൽ ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ്: റാഷിദ്. മാതാവ്: തഹ്ശൂൻ നിഷ (തശൂന്നിസ). ഭാര്യ: ഖുശ്ബുൻ (ഖുശ്ബുന്നിസ). മക്കൾ: ആബിദ ഖാത്തൂൻ (12), ജാഹിദ ഖാത്തൂൻ (11), നൂരി ഖാത്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.