വോയ്സ് കുവൈത്ത് കേരള ഘടകം രൂപവത്കരിക്കുന്നു
കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് കേരള ഘടകം രൂപീകരിക്കുന്നു. ഡിസംബർ 13 ന് തിരുവനന്തപുരം കരമന പൂജ ഓഡിറ്റോറിയത്തിൽ നടക്കുന്ന രൂപീകരണ സമ്മേളനത്തിൽ വിവിധ രംഗത്തുള്ളവർ പങ്കെടുക്കുമെന്ന് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു, പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ എന്നിവർ അറിയിച്ചു.
ഇതു സംബന്ധിച്ച ഓൺലൈനിൽ യോഗത്തിൽ പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി.ബിനു കേരള ഘടകത്തിന്റെ അനിവാര്യതയെ കുറിച്ച് വിശദീകരിച്ചു. മറ്റു ഭാരവാഹികളായ ഗിരീഷ്.ജി.ഗോപൻ, ദിലീപ് തുളസി,രാജീവ് ശ്രീധരൻ, രഞ്ജിത്ത് കൃഷ്ണൻ, ജോയ് നന്ദനം, രതീഷ്.ടിധരൻ,സജയൻ വേലപ്പൻ, ബിപിൻ.കെ.ബാബു, അരുൺ ആനന്ദ്, കെ.എസ്.അജിത്ത് കുമാർ, ടി.വി.ഉണ്ണിക്കൃഷ്ണൻ, വി.കെ.സജീവ്, രതീഷ് ബാബു, പ്രമോദ് കക്കോത്ത്,ഹരി ശ്രീനിലയം, ടി.കെ.റെജി, എൻ.വി.രാധാകൃഷ്ണൻ, ശാലു ശശിധരൻ, ഷിൻജിത്ത്.സി, സതീഷ് കുമാർ സി.ടി, വസന്തകുമാർ കോയിത്തട്ട, എം.പി.വിനോദ്, രഞ്ജിത്ത് രാജൻ, അനീജ രാജേഷ്, സുമലത.എസ്, അജിത.എം.ആർ, മിനികൃഷ്ണ എന്നിവർ സംസാരിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും ട്രഷറർ നിതിൻ.ജി.മോഹൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.