Posted On
date_range Updated On
date_range പരിസ്ഥിതി സന്ദേശവുമായി ഐ.എ.കെ ചിൽഡ്രൻസ് ഫോറം ബീച്ച് ശുചീകരണം
കുവൈത്ത് സിറ്റി: ശിശുദിനാഘോഷ ഭാഗമായി ഇടുക്കി അസോസിയേഷൻ കുവൈത്ത് (ഐ.എ.കെ) ചിൽഡ്രൻസ് ഫോറം ബീച്ച് ശുചീകരണം സംഘടിപ്പിച്ചു.
ഐ.എ.കെ മുൻ പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോബിൻസ് ജോസഫ് കുട്ടികൾക്ക് സന്ദേശം നൽകി. പ്രസിഡന്റ് അനീഷ് പ്രഭാകരൻ, ജനറൽ സെക്രട്ടറി ജോൺലി തുണ്ടിയിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ബിനു ആഗ്നൽ, മുതിർന്ന അംഗവും മുൻ പ്രസിഡന്റും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജിജി മാത്യു, മുൻ പ്രസിഡന്റ് അബിൻ തോമസ്,റിച്ച എൽസ ബിജോ എന്നിവർ ആശംസ നേർന്നു.
ചിൽഡ്രൻസ് ഫോറം കൺവീനർ ഗ്രൈസ ഉസേപ്പച്ചൻ സ്വാഗതവും ജോയിന്റ് കൺവീനർമാരായ ആഞ്ചല ആഗ്നൽ നന്ദി പറഞ്ഞു. ഐ എ കെ വൈസ് പ്രസിഡണ്ട് ഷിജു ബാബു, സെക്രട്ടറി ടെറൻസ് ജോസ് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.