ജനാധിപത്യം സംരക്ഷിക്കാൻ ബി.ജെ.പി ഭരണത്തിന് അവസാനം കുറിക്കണമെന്ന് എസ്.രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം:രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് സി.പി.എം മുൻ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ മണ്ഡലം പര്യടന പരിപാടി അരുവിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം അപകടാവസ്ഥയിലാണ് രാജ്യത്ത്.അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനായി ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇന്ത്യക്ക് ആകെ മാതൃകയായി കേരളം മാറിക്കഴിഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇന്ത്യയിൽ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ പ്രതികാര നടപടികൾക്കിടയിലാണ് കേരളം ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്നും എസ്.ആർ.പി.പറഞ്ഞു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. മന്ത്രി ജി.ആർ.അനിൽ, എം.വിജയകുമാർ, മാങ്കോട് രാധാകൃഷ്ണൻ,ഡി.കെ ശശി, ആനാവൂർ മണികണ്ഠൻ, ടി. ശ്രീകുമാർ, വാഴിച്ചൽ ഗോപൻ കള്ളിക്കാട് ഗോപൻ തുടങ്ങിയവർ സംസാരിച്ചു. സ്വീകരണങ്ങൾക്ക് സ്ഥാനാർഥി നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - S. Ramachandran Pillai wants to put an end to BJP rule to protect democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.