ജയരാജനെതിരെ സംഘടനാ നടപടിയും വരും

തിരുവനന്തപുരം: ബന്ധുനിയമനത്തിന്‍െറ പേരില്‍ മന്ത്രിസ്ഥാനം പോയ ഇ.പി. ജയരാജനെതിരെ സംഘടനാ നടപടിക്കും സാധ്യതയേറി. ജയരാജന് പുറമേ, മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയും നടപടി ഭീഷണിയുടെ നിഴലിലാണ്. ശാസനയോ താക്കീതോ തരംതാഴ്ത്തലോ വന്നേക്കാം. പാര്‍ട്ടിക്കു വേണ്ടി ത്യാഗം സഹിച്ച നേതാവ് എന്ന പരിഗണന ജയരാജന് ഉണ്ടാകും.

പി.കെ. ശ്രീമതിയുടെ മകനാണ് വിവാദ നിയമനം നേടുകയും പിന്നീട് രാജിവെക്കേണ്ടി വരുകയും ചെയ്ത സുധീര്‍ നമ്പ്യാര്‍. മരുമകള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കൂടിയായ പി.കെ. ശ്രീമതി നടത്തിയ ഫേസ്ബുക് പോസ്റ്റ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു.
നിയമസഭാ സമ്മേളനം കഴിഞ്ഞ് മാത്രമേ ജയരാജന് പകരം മന്ത്രി ഉണ്ടാകൂ. നവംബര്‍ 10നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്. ഈ സമയത്തോടെ ജയരാജനെതിരായ പ്രാഥമിക അന്വേഷണവും പൂര്‍ത്തിയാകും. ജയരാജന്‍െറ രാജി സ്വീകരിച്ച സെക്രട്ടേറിയറ്റ് യോഗം പകരം മന്ത്രി, സഭാ സമ്മേളനം കഴിഞ്ഞു മതിയെന്ന ധാരണയിലത്തെുകയായിരുന്നു. അടുത്ത ആഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി കേരളത്തിലത്തെുന്നുണ്ട്. ബന്ധു നിയമനം സംബന്ധിച്ച തീരുമാനങ്ങള്‍ അദ്ദേഹം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ജയരാജന്‍ ഭരിച്ചിരുന്ന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. മറ്റേതെങ്കിലും മന്ത്രിക്ക് ഇതിന്‍െറ ചുമതല താല്‍ക്കാലികമായി കൈമാറാനും സാധ്യതയുണ്ട്.

മന്ത്രിസ്ഥാനത്തേക്ക് പുതിയ പേരുകള്‍ ഉയര്‍ന്നു തുടങ്ങി. മധ്യകേരളത്തില്‍നിന്ന് കെ. സുരേഷ്കുറുപ്പിന്‍െറ പേരാണ് ഒന്ന്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍െറ പേരും വരുന്നുണ്ട്. അങ്ങനെയെങ്കില്‍ സുരേഷ്കുറുപ്പിനെയോ രാജു എബ്രഹാമിനേയോ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കേും. കണ്ണൂര്‍ ജില്ലയില്‍നിന്നുതന്നെ ഉള്ള ആള്‍ വേണമെന്ന അഭിപ്രായം വന്നാല്‍ ജയിംസ് മാത്യുവിന് സാധ്യതയുണ്ട്. ജയരാജന്‍െറ രാജിയോടെ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ബന്ധുനിയമനം എന്ന് ആരോപണം ഉയര്‍ന്ന എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് അവര്‍ നീങ്ങുന്നത്. വിഷയം നിയമസഭയില്‍ ചൂടേറിയ വാദ പ്രതിവാദങ്ങള്‍ക്ക് വഴിവെക്കും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ  കാലത്തെ നിയമനങ്ങളും ചര്‍ച്ചക്ക് വരും. ഇപ്പോഴത്തെ നിയമനം പരിശോധിക്കുന്ന വിജിലന്‍സ് കഴിഞ്ഞ കാലത്തെ നിയമനങ്ങളും പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - party action against ep jayarajan imminant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.