Posted On
date_range Updated On
date_range ജലീലിന്‍റെ വീട്ടിലേക്ക് ന്യൂനപക്ഷ മോർച്ചയുടെ 'ലാ തദല്ലലീൽ ഖുർആൻ' മാർച്ച്
മലപ്പുറം: മന്ത്രി കെ.ടി. ജലീലിന്‍റെ വീട്ടിലേക്ക് ന്യൂനപക്ഷ മോർച്ച 'ലാ തദല്ലലീൽ ഖുർആൻ' (ഖുർആനെ നിന്ദിക്കരുത്) മാർച്ച് നടത്തും. സെപ്റ്റംബർ 30ന് നടത്തുന്ന മാർച്ച് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും.
ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ല പ്രസിഡന്‍റ് സത്താർ ഹാജി കള്ളിയത്താണ് മാർച്ച് നയിക്കുക. മാർച്ചിന്‍റെ പ്രചാരണ പോസ്റ്ററുകൾ ബി.ജെ.പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.
ഖുർആനെ നിന്ദിക്കരുതെന്ന് അറബിയിലും മലയാളത്തിലും എഴുതിയ പോസ്റ്ററുകളിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, എസ്. സുരേഷ് തുടങ്ങിയ നേതാക്കളുടെയും ചിത്രമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.