മുംബൈ: നാലു ഘട്ടങ്ങളിലായി 48 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാക്കിയ മഹാരാഷ്ട ്രയിൽ മേൽകൈ ബി.ജെ.പി, ശിവസേന സഖ്യത്തിനെന്ന് വിലയിരുത്തൽ. പോളിങ് ഘടനയും ശതമാനങ് ങളിലെ ഏറ്റക്കുറച്ചിലുകളും കണക്കുകൂട്ടിയാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ ആറ് സീറ്റിൽ ഒതുങ്ങിയ കോൺഗ്രസ്, എൻ.സി.പി സഖ്യം 15 നും 20 നുമിടയിൽ സീറ്റ് നേടിയേക്കുമെന്നും കരുതപ്പെടുന്നു. സംസ്ഥാനത്ത് 60.68 ശതമാനമാണ് പോളിങ്. 60.32 ശതമാനമായിരുന്നു 2014 ൽ.
കഴിഞ്ഞ തവണ ബി.ജെ.പി 23ഉം ശിവസേന 18ഉം സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് രണ്ടും എൻ.സി.പി നാലും സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു. പിന്നീട് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഒരു സീറ്റ് എൻ.സി.പി തിരിച്ചുപിടിച്ചു. ഇത്തവണ വിദർഭ, മറാത്ത്വാഡ, വടക്കൻ മഹാരാഷ്ട്ര മേഖലകളിൽ കോൺഗ്രസും പശ്ചിമ മഹാരാഷ്ട്രയിൽ എൻ.സി.പിയും നിലമെച്ചപ്പെടുത്തിയേക്കും.
ശരദ് പവാറിെൻറ ശക്തികേന്ദ്രമാണ് പശ്ചിമ മഹാരാഷ്ട്ര. കൊങ്കൺ, മുംബൈ മേഖലകളിൽ ബി.ജെ.പി, സേന സഖ്യത്തിന് സാരമായ ഉലച്ചിൽ തട്ടാൻ ഇടയില്ലെന്നാണ് കണക്കുകൂട്ടൽ. നോട്ടുനിരോധം, ജി.എസ്.ടി തുടങ്ങി ബി.ജെ.പിക്ക് എതിരെയുള്ള കാതലായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ കോൺഗ്രസ് സഖ്യം വിജയിച്ചിട്ടില്ല.
നഗരങ്ങളിൽ മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തപ്പെടുന്നു. 55.11 ശതമാനമാണ് മുംബൈയിലെ പോളിങ്. എക്കാലത്തെയും മികച്ച പോളിങ്. നഗരങ്ങളിൽ കരുത്തുകാട്ടുന്ന ശിവസേനയുടെ വോട്ട്ബാങ്ക് മറാത്തിയാണ്. എന്നാൽ, ബി.ജെ.പിക്ക് എതിരാകുന്ന ഒരു പ്രധാന ഘടകമാണ് രാജ് താക്കറെ. അതിനാൽ നഗരത്തിലും കോൺഗ്രസ് സഖ്യത്തിന് മെച്ചമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വിലയിരുത്തലുമുണ്ട്. ആറു മണ്ഡലങ്ങളുള്ള മുംബൈയിൽ മൂന്നിൽ ബി.ജെ.പി സഖ്യത്തിന് മേൽകൈ ഉണ്ടെന്നും ബാക്കിയിടങ്ങളിൽ മറാത്തി, ദലിത്, മുസ്ലിം വോട്ട് എങ്ങോട്ടെന്നതിനെ ആശ്രയിച്ചിരിക്കുമെന്നുമാണ് മറ്റൊരു പക്ഷം. മണ്ഡലങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്്ട്രയിൽനിന്നും പരമാവധി സീറ്റുകൾ നേടുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.